സ്‌കൂളിന് മുന്നില്‍ ബസ് കയറി വിദ്യാര്‍ഥിനിക്ക് പരുക്ക്
വാഴക്കാട്: ബസില്‍ നിന്നു വീണു വിദ്യാര്‍ഥിനിക്കു പരുക്ക്. ബസില്‍ കയറുന്നതിനിടെ വാഹനം മുന്നോട്ടെടുത്തതോടെ താഴെവീണു ടയര്‍ കാലിലൂടെ കയറുകയായിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂം പ്രിലിമിനറി വിദ്യാര്‍ഥിനി പെരുവയല്‍ സ്വദേശിയായ ഹിബക്കാണു പരുക്കുപറ്റിയത്.
ഇന്നലെ പകല്‍ 3.45നു സ്‌കൂളിനു മുമ്പിലുള്ള സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറുന്നതിനിടെയാണ് അപകടം. വാതിലടക്കുന്നതിനു മുമ്പെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ ഹിബ താഴെ വീഴുകയും കാലിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നു ബസ് തടഞ്ഞുനിര്‍ത്തി.
പരുക്കു പറ്റിയ ശബ്‌നയെ വഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു.
ദിവസവും വിവിധ സ്ഥാപനങ്ങളിലേക്കായി ബസുകളില്‍ കയറാന്‍ നിരവധി വിദ്യാര്‍ഥികള്‍ വാഴക്കാടെത്തുന്നുണ്ട് .ഇവര്‍ ആശ്രയിക്കുന്നതു ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുമ്പിലുള്ള സ്റ്റാന്റിനു സമീപത്തെ ബസ് സ്റ്റോപ്പാണ്. ഇവിടെ അപകട ഭീഷണിയുണ്ടെന്നു കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സീബ്ര ലൈനുകള്‍ മാഞ്ഞു പോവുകയും മറ്റു മുന്നറിയിപ്പു ബോര്‍ഡുകളും ഇല്ലാത്തതും പൊലിസ് ഇല്ലാത്തതും വിദ്യാര്‍ഥികള്‍ക്ക് അപകട ഭീഷണിയുണ്ടാക്കുന്നുണ്ട്. നിലവില്‍ ഹോം ഗാര്‍ഡാണ് ഇവിടെ ഉണ്ടാവാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."