HOME
DETAILS

ഇന്തൊനേഷ്യയില്‍ ബാലറ്റ് വോട്ടുകളെണ്ണി തളര്‍ന്ന് 272 ഉദ്യോഗസ്ഥര്‍ മരിച്ചു

  
backup
April 28 2019 | 15:04 PM

indonesia-election-more-than-270-election-staff-die-counting-votes

 

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ തെരഞ്ഞെടുപ്പ് ദുരന്തവും. ലക്ഷണക്കിന് ബാലറ്റ് വോട്ടുകളെണ്ണി തളര്‍ന്ന 272 ഉദ്യോഗസ്ഥര്‍ മരിച്ചുവീണു. മണിക്കൂറുകളോളം ബാലറ്റ് പേപ്പര്‍ കൈകൊണ്ട് എണ്ണിയതാണ് മരണകാരണം.

അത്യുഷ്ണം വകവയ്ക്കാതെ പാതിരാത്രി വരെ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യേണ്ടിവന്നു. ഇതാണ് പലരെയും തളര്‍ത്തിയത്.

കഴിഞ്ഞ 17നായിരുന്നു ഇന്തോനേഷ്യയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ചെലവുചുരുക്കാനായി ഇതോടൊപ്പം ദേശീയ-പ്രാദേശിക സഭകളിലേക്കുള്ള വോട്ടെടുപ്പും നടത്തി. പല തലത്തിലേക്കുള്ള തെരഞ്ഞെടുപ്പുകളും വോട്ടെണ്ണലും ഒന്നിച്ചു നടത്തിയത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടി.

ഇന്തോനേഷ്യയില്‍ ആകെ 193 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. എട്ടു ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി ഇതില്‍ 80 ശതമാനം പേരും വോട്ടുചെയ്തു. പല തലത്തിലേക്കായി അഞ്ചു വോട്ടുകള്‍ വീതമാണ് ഒരു വോട്ടര്‍ ബാലറ്റില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയോടെ അമിത ജോലിഭാരംമൂലം അവശരായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 272 പേര്‍ മരിച്ചു.

1,878 പേര്‍ ചികില്‍സയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് ആരിഫ് പ്രിയോ സുസാന്‍തോ പറഞ്ഞു. പലരും താല്‍ക്കാലികമായി ജോലി ചെയ്തവരാണ്. അസുഖമായവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചു. ഓരോരുത്തര്‍ക്കും വാര്‍ഷിക ശമ്പളത്തിനു തുല്യമായ തുക നല്‍കും. രോഗം ബാധിച്ചവര്‍ക്ക് പരമാവധി ആരോഗ്യസംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 23ന് ആരോഗ്യമന്ത്രാലയം നോട്ടിസ് പുറത്തിറക്കിയിരുന്നു. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാന്‍ മുന്‍കരുതലെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സാധിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

മെയ് 22നാണ് പ്രസിഡന്റ്, പാര്‍ലമെന്റ് വിജയികളെ പ്രഖ്യാപിക്കുക. നിലവിലെ പ്രസിഡന്റായ ജോകോ വിദോദോ തന്നെയാണ് വിജയിക്കുകയെന്നാണ് അഭിപ്രായ സര്‍വേകള്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago