ജനവാസ കേന്ദ്രങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
കാക്കനാട്: കക്കൂസ് മാലിന്യം ജനവാസ കേന്ദ്രങ്ങളില്‍ തള്ളുന്നത് പതിവാകുമ്പോഴും അധികാരികള്‍ ഇടപെടാത്തതില്‍ പ്രതിഷേധമുയരുന്നു. തൃക്കാക്കര നഗരസഭ 27ാം വാര്‍ഡില്‍ ആലപ്പാട്ട് നഗര്‍ സ്വീറ്റ് ഹോംസ് റോഡില്‍ ആണ് മാലിന്യം തള്ളിയിരിക്കുന്നത്.
വിവിധ ഭാഗങ്ങളില്‍ നിന്നും ചെറുടാങ്കറുകളില്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യം കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് തള്ളിയിരിക്കുന്നത്.നിരവധി വഴിയാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും നടന്നു പോകുന്ന വഴിയാണിത്. അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയ നിലയില്‍ കണ്ടത്.
ജനവാസ പ്രദേശം എന്നതിലുപരി ഐ.ടി ജീവനക്കാരും തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് ഈ സ്ഥലം.കേരളത്തിലെ ഈ പ്രളയബാധിത ദുരിതത്തിലും ഇത്തരം നീചപ്രവര്‍ത്തികള്‍ക്കെതിരെ നടപടി കൈകൊള്ളണമെന്നും ഉറക്കമൊഴിച്ചിരുന്നു ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ സീനാറഹ്മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."