HOME
DETAILS

ഉപതെരഞ്ഞെടുപ്പ്; സര്‍ക്കാരിന് ചങ്കിടിപ്പായി ചവറയും കുട്ടനാടും

  
backup
September 05 2020 | 19:09 PM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ അപ്രതീക്ഷിതമായി വന്ന ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം സര്‍ക്കാരിന്റെയും മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്നു. നിയമസഭ അങ്കത്തിന്റെ സെമി ഫൈനല്‍ പോരാട്ടമായി ഉപതെരഞ്ഞെടുപ്പ് മാറുമെങ്കിലും മുന്നണികള്‍ക്കൊന്നും താല്‍പ്പര്യമില്ല. ഭരണ പ്രതിപക്ഷങ്ങളുടെ ഗ്രാഫ് അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായി മാറും ഉപതെരഞ്ഞെടുപ്പ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു.
നാലു വീതം മണ്ഡലങ്ങള്‍ എല്‍.ഡി.എഫും യു.ഡി.എഫും പങ്കിട്ടെടുത്തു. എന്നാല്‍ മുന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമാണ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥ. സ്വര്‍ണക്കള്ളക്കടത്തും കണ്‍സള്‍ട്ടന്‍സി വിവാദങ്ങളും ഉള്‍പ്പെടെ ഒരുപിടി പ്രശ്‌നങ്ങളുടെ നടുവിലാണ് സംസ്ഥാന സര്‍ക്കാര്‍. വിവാദങ്ങളോടുള്ള വോട്ടര്‍മാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നത് എല്‍.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സര്‍ക്കാരിനെതിരേ തൊടുത്തുവിട്ട ആരോപണങ്ങളുടെ വിളവെടുപ്പിന് കാത്തിരിക്കുന്ന യു.ഡി.എഫിന് കേരള കോണ്‍ഗ്രസി (എം) ലെ തമ്മിലടിയാണ് തലവേദന. തമ്മിലടിക്കുന്ന ബി.ഡി.ജെ.എസ് ഗ്രൂപ്പുകളുമായി എങ്ങനെ നിലമെച്ചപ്പെടുത്താനാവുമെന്നത് എന്‍.ഡി.എയും ധര്‍മസങ്കടത്തിലാക്കുന്നു.
കൊവിഡ് വിതച്ച അനിശ്ചിതത്വത്തിനിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷ മുന്നണികള്‍ക്കില്ലായിരുന്നു. എങ്കിലും ഒക്‌ടോബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ സഹായകരമാകുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടല്‍.
ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അരൂരും എറണാകുളവും വേങ്ങരയും മഞ്ചേശ്വരവുമാണ് യു.ഡി.എഫ് വിജയിച്ചത്. അരൂര്‍ എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ പാലായും കോന്നിയും വട്ടിയൂര്‍ക്കാവും യു.ഡി.എഫ് കൈവിട്ടു. ചെങ്ങന്നൂര്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുകയും ചെയ്തു.
രണ്ട് ഉപതെരഞ്ഞെടുപ്പുകളും ജയിച്ച് സര്‍ക്കാരിന്റെ പ്രതിഛായക്ക് കോട്ടം വന്നിട്ടില്ലെന്ന് തെളിയിക്കുക എന്നതാണ് ഇടതുമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും ലക്ഷ്യമിടുന്നത്. തുടര്‍ഭരണം മോഹിച്ച് മുന്നേറിയ പിണറായി വിജയന്‍ സര്‍ക്കാരിന് സ്വര്‍ണക്കള്ളക്കടത്തും കണ്‍സള്‍ട്ടന്‍സി കരാറുകളും ലൈഫ് വിവാദങ്ങളുമൊക്കെ ഏല്‍പ്പിച്ചത് കനത്ത പ്രഹരമാണ്. ഉപതെരഞ്ഞെടുപ്പുകളില്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനായാല്‍ തുടര്‍ഭരണ മോഹത്തിന് കൂടുതല്‍ ഊര്‍ജമാവുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു.

ചവറയില്‍ തര്‍ക്കമില്ല


സി.എം.പിയുടെ അക്കൗണ്ടില്‍ എന്‍.വിജയന്‍പിള്ള മത്സരിച്ചു ജയിച്ച ചവറ സീറ്റില്‍ ഇത്തവണ സി.പി.എം തന്നെ മത്സരിക്കും. ചവറയെ ചൊല്ലി യു.ഡി.എഫിലും തര്‍ക്കമില്ല. ആര്‍.എസ്.പിയുടെ സീറ്റില്‍ ഷിബു ബേബി ജോണ്‍ സ്ഥാനാര്‍ഥിയാവും.

കുട്ടനാട്ടില്‍ കുരുക്കുണ്ട്


കുട്ടനാട്ടില്‍ യു.ഡി.എഫില്‍ തമ്മിലടിയുണ്ട്. പി.ജെ ജോസഫ് മത്സരിക്കാനുറച്ച് സ്ഥാനാര്‍ഥിയെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ടിലയും കേരള കോണ്‍ഗ്രസിന്റെ (എം) അവകാശവും കിട്ടിയ ജോസ് കെ. മാണിയും കൂട്ടരും കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജോസിനെയും കൂട്ടരെയും മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന് കുട്ടനാട്ടിലെ തമ്മിലടി തലവേദന സൃഷ്ടിക്കും. അതിനാല്‍ പാല ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആലോചനയുമുണ്ട്. അതേസമയം കുട്ടനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടിലൂടെ ജോസ് കെ. മാണിയും കൂട്ടരും ഏതുചേരിയില്‍ എന്നതും വ്യക്തമാവും.
തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട്ടില്‍ എല്‍.ഡി.എഫില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസിനാണ് എന്‍.സി.പി മുഖ്യപരിഗണന നല്‍കുന്നതും. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിന്റേതാണ് കുട്ടനാട്. കഴിഞ്ഞ തവണ മത്സരിച്ചു മികച്ച പ്രകടനം നടത്തിയ സുഭാഷ് വാസു ബി.ഡി.ജെ.എസിനെ പിളര്‍ത്തി തുഷാര്‍ വെള്ളാപ്പള്ളിയുമായി കലഹിച്ച് നില്‍പ്പാണ്. ഏത് വിഭാഗത്തിന് സീറ്റ് നല്‍കുമെന്നത് എന്‍.ഡി.എയില്‍ കടുത്തപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

യു.ഡി.എഫ് തയാര്‍; കുട്ടനാട് സ്ഥാനാര്‍ഥി
ഒന്‍പതിനകം: ബെന്നി ബഹനാന്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് തയാറെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. കുട്ടനാട് ആര് മത്സരിക്കണം എന്നകാര്യത്തില്‍ ഒമ്പതിനകം തീരുമാനമുണ്ടാകും.തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കും ആരൊക്കെ സ്ഥാനാര്‍ഥികളാകും എന്ന് തീരുമാനിക്കേണ്ടത് യു.ഡി.എഫാണ്. ഒന്‍പതാം തിയതിക്കു മുന്‍പ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിക്കാര്യം തീരുമാനിക്കും. മുന്നണിക്ക് ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകൂ. ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം അടുത്ത യു.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസത്തേക്കാള്‍ ആത്മധൈര്യം യു.ഡി.എഫിനുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു.

പാലായും കുട്ടനാടും മോഹിച്ച്
ആരും വരേണ്ട: മാണി സി. കാപ്പന്‍

കോട്ടയം: കുട്ടനാട്, പാലാ സീറ്റുകള്‍ മോഹിച്ചുകൊണ്ട് ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടതില്ലെന്ന് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ എം.എല്‍.എ.
കുട്ടനാട് തോമസ് ചാണ്ടി ജയിച്ചു വന്ന സീറ്റാണ്. പാലാ 52 വര്‍ഷത്തെ പോരാട്ടത്തിനു ശേഷം പിടിച്ചെടുത്തതാണ്. മൂന്നു തവണ താന്‍ മത്സരിച്ച ശേഷം നാലാമതാണ് ജയിച്ചത്. കുട്ടനാട്ടില്‍ തോമസ് കെ. തോമസിന്റെ പേര് പാര്‍ട്ടിയും മുന്നണിയും നേരത്തെ തീരുമാനിച്ചതാണ്. അതിന് മാറ്റം ഉണ്ടാവേണ്ട കാര്യമില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക് വരുന്നത് സംബന്ധിച്ചു ചര്‍ച്ച നടന്നിട്ടില്ല. അവരെ സ്വാഗതം ചെയ്യുന്നു. പക്ഷേ കുട്ടനാടും പാലായും മോഹിച്ചു കൊണ്ടാവരുത്. തോറ്റ സീറ്റുകള്‍ ജയിച്ച കക്ഷിയില്‍നിന്നും തോറ്റ കക്ഷിക്കു വേണമെന്നു പറയാന്‍ എങ്ങനെ സാധിക്കുമെന്നും മാണി സി. കാപ്പന്‍ ചോദിച്ചു.

രണ്ടിലയില്‍ പത്രിക നല്‍കാന്‍ ധൈര്യമുണ്ടോ;
ജോസഫിനെ വെല്ലുവിളിച്ച് ജോസ് പക്ഷം

കോട്ടയം: കുട്ടനാട്ടില്‍ രണ്ടില ചിഹ്നത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പി.ജെ ജോസഫിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചു കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം എന്‍. ജയരാജ് എം.എല്‍.എ. കലഹപ്രിയനായ വ്യവഹാരിയാണ് പി.ജെ ജോസഫ്. ചിഹ്നവും പാര്‍ട്ടിയും നഷ്ടപ്പെട്ടവര്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു പറയുന്നത് ഏറ്റവും വലിയ തമാശയാണ്.
രണ്ടില ചിഹ്നനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് ജോസ് കെ. മാണിയാണ്. ഈ യാഥാര്‍ഥ്യം മറച്ചുവച്ച് ഇല്ലാത്ത അധികാരം ഉണ്ടെന്നു പറഞ്ഞ് ജനങ്ങളെയും കൂടെയുള്ളവരെയും ജോസഫ് കബളിപ്പിക്കുകയാണ്. പാലായില്‍ കെ.എം മാണിയോട് ചെയ്തതിന് എല്ലാം നഷ്ടപ്പെട്ട് നിസംഗരായി കുട്ടനാട്ടില്‍ നില്‍ക്കേണ്ടി വരുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും എന്‍. ജയരാജ് പറഞ്ഞു.

ജോസ് പക്ഷം കൂടുതല്‍ കരുത്തരായെന്ന്
പിണറായി


തിരുവനന്തപുരം: ജോസ് കെ.മാണിയും പി.ജെ ജോസഫും തമ്മിലുള്ള തര്‍ക്കത്തില്‍ ജോസ് പക്ഷത്തിനാണ് ചിഹ്നത്തിന്റെയും പാര്‍ട്ടിയുടേയും അവകാശം ലഭിച്ചിരിക്കുന്നതെന്നും ഇതോടെ അവര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫില്‍നിന്നു പുറത്താക്കിയെങ്കിലും അവര്‍ പ്രത്യേകിച്ച് രാഷ്ട്രീയ നിലപാടെടുത്തിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ യു.ഡി.എഫിനെതിരായ നിലപാടെടുത്തത് എല്‍.ഡി.എഫിന് സന്തോഷം പകരുന്നതായിരുന്നു. അവര്‍ ഇനി സ്വീകരിക്കുന്ന പരസ്യ നിലപാടിന് അനുസരിച്ചായിരിക്കും ഇടതു മുന്നണി നിലപാടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടനാട്ടില്‍ സ്ഥാനാര്‍ഥി
ജോസഫ് വിഭാഗത്തില്‍
നിന്നെന്ന് പി.ജെ ജോസഫ്

തൊടുപുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് പി.ജെ ജോസഫ്. ഇതു സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായതാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. ജോസ് കെ.മാണിക്ക് രണ്ടിലെ ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കും. വിധി കോടതി സ്‌റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷ. വിപ്പ് ലംഘന പരാതിയില്‍ നിയമസഭാ സ്പീക്കര്‍ക്ക് നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്നും പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  11 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  11 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  11 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  11 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  11 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  11 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  11 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  11 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  11 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  11 days ago