ഗുജറാത്ത് കലാപം; കേസുകളില്‍നിന്ന് മോദിയെ ഒഴിവാക്കണമെന്ന് കോടതി
അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് സിവില്‍ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒഴിവാക്കണമെന്ന് കോടതി. ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ താലൂക്ക് കോടതിയാണ് മോദിയുടെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്. ഗുജറാത്ത് കലാപത്തിന് ഇരയായ ബ്രീട്ടീഷ് പൗരന്മാരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച മൂന്ന് സിവില്‍ കേസുകളില്‍ നിന്നാണ് മോദിയുടെ പേര് നീക്കം ചെയ്തത്.
മോദിക്കെതിരായ ആരോപണങ്ങള്‍ വ്യക്തമല്ലാത്തതും കൃത്യം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പൗരന്മാരായ ഷിറിന് ദാവൂദ്, ഷമീമ ദാവൂദ്, ഇന്ത്യക്കാരനായ ഇമ്രാന് സലിം ദാവൂദ് എന്നിവരാണ് 20 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് നല്‍കിയത്. മോദിയെ കൂടാതെ ആറ് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."