പി.വി അന്‍വര്‍ തോല്‍ക്കുമെന്ന വാര്‍ത്തയെ തള്ളി സി.പി.എം: 25000 വോട്ടുകള്‍ക്ക് ജയിക്കുമെന്നും അവകാശവാദം
മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ തോല്‍ക്കുമെന്ന തരത്തില്‍ വന്ന വാര്‍ത്തയെ തള്ളി സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി.
25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് പി.വി അന്‍വര്‍ വിജയിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് അവകാശപ്പെട്ടു.
അന്‍വര്‍ തോല്‍ക്കുമെന്ന തരത്തില്‍ പാര്‍ട്ടി ഒറു റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ല. പൊന്നാനിയില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.ഫ് ലീഡ് ചെയ്യും. പൊന്നാനി, തവനൂര്‍, തൃത്താല മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുക. തിരൂരങ്ങാടിയിലും കോട്ടക്കലിലും മറ്റും യു.ഡി.എഫ് ലീഡ് കുത്തനെ ഇടിയുമെന്നും ഇതുവഴി പി.വി അന്‍വര്‍ കാല് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. മറ്റു തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നുമാണ് മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസിനോട് പ്രതികരിച്ചു.
പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിനു തോല്‍ക്കുമെന്ന തരത്തില്‍ കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. സി.പി.എമ്മിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."