ഇന്ത്യയില്‍ ക്രിക്കറ്റ് ഉടനുണ്ടാകില്ല
മുംബൈ: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടിക്കൊിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ ഉടനെയൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പായി. ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് സീസണ് പൂര്‍ണമായും ഉപേക്ഷിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ രഞ്ജി ട്രോഫിയടക്കമുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളെല്ലാം റദ്ദാക്കിയേക്കും. ദുലീപ് ട്രോഫി, അണ്ടര്‍ 23 സികെ നായുഡു ട്രോഫി, വിജയ് ഹസാരെ, ദിയോധര്‍ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയെല്ലാം ഉപക്ഷിക്കപ്പെടുമെന്നാണ് വിവരം. ഇതിനായുള്ള ചര്‍ച്ചകള്‍ ബി.സി.സി.ഐ ആരംഭിച്ചിട്ടുണ്ട്. അഭ്യന്തര ടൂര്‍ണമെന്റുകള്‍ പുറത്ത് നടത്താന്‍ കഴിയാത്തതാണ് മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണം.
ആഭ്യന്തര ക്രിക്കറ്റിന്റെ ഈ സീസണ് മുന്‍ വര്‍ഷങ്ങളിലേതു പോലെ മുഴുവനായി ഉണ്ടാവില്ലെന്നും എന്നാല്‍ ദൈര്‍ഘ്യം കുറഞ്ഞ സീസണ് നടന്നേക്കുമെന്നും കഴിഞ്ഞ മാസം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എല്ലാ സംസ്ഥാന അസോസിയേഷനുകളെയും കത്ത് മുഖേന അറിയിച്ചിരുന്നു.
എന്നാല്‍ ചെറിയ രീതിയിലും ടൂര്‍ണമെന്റ് നടത്താന്‍ ഇപ്പോള്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടെങ്കില്‍ മാത്രമേ ടൂര്‍ണമെന്റ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളു. ആഭ്യന്തര സീസണ് ആരംഭിക്കാന്‍ ബി.സി.സി.ഐയ്ക്കു മുന്നിലുള്ള മറ്റൊരു തടസം സംസ്ഥാന, നഗര അധികാരികളില്‍ നിന്ന് അനുമതി ലഭിക്കുകയെന്നതാണ്. കൊവിഡ് വ്യാപനം നിലച്ചില്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മത്സരം നടത്തുന്നതിന് അനുമതി ലഭിക്കുക പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."