കൊവിഡ് ബാധിതയ്ക്ക് പീഡനം: കേരളം നാണിച്ച് തലതാഴ്ത്തുന്നുവെന്ന് യു.ഡി.എഫ്
കൊച്ചി: കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ കേരളം നാണിച്ച് തലതാഴ്ത്തുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്.
കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെ ആംബുലന്‍സ് ഡ്രൈവറായിയെന്ന് അന്വേഷിക്കണം.
ഇയാളെ നിയോഗിച്ചത് ആരെന്നും അന്വേഷിക്കണം. ആംബുലന്‍സില്‍ പോലും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറി. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ അര്‍ധരാത്രി ഒറ്റയ്ക്ക് ആംബുലന്‍സില്‍ അയച്ചത് സര്‍ക്കാര്‍ വീഴ്ചയാണ്.
സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് മനുഷ്യത്വഹീനമായ ഈ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിഷേധിക്കാന്‍ ചാടിയിറങ്ങുന്ന മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.
ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണം. കേരളം ക്രിമിനലുകളുടെയും ഗുണ്ടകളുടെയും വിഹാര കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."