HOME
DETAILS
MAL
സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും
backup
April 29 2019 | 19:04 PM
തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും. വകുപ്പുതിരിച്ച് ബജറ്റ് പാസാക്കേണ്ടതിനാല്‍ സമ്മേളനം ആറാഴ്ച നീണ്ടുനില്‍ക്കും. മെയ് 26 വരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ 27ന് ആരംഭിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍, ഇസ്ലാംമത വിശ്വാസികള്‍ക്ക് നോമ്പിന്റെ അവസാന ആഴ്ചയായതിനാലാണ് റമദാന് ശേഷം വരുന്ന ആദ്യ തിങ്കളാഴ്ച സമ്മേളനം തുടങ്ങണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനുശേഷം തിയതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുപിന്നാലെ സഭാസമ്മേളനം ചേര്‍ന്ന് സമ്പൂര്‍ണ ബജറ്റ് പാസാക്കിയില്ലെങ്കില്‍ വാര്‍ഷികപദ്ധതി നടത്തിപ്പിനെ ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."