കൊച്ചി മെട്രോ പേട്ട സ്റ്റേഷന്‍ ഉദ്ഘാടനവും ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും ഇന്ന്
കൊച്ചി: നിര്‍മാണം പൂര്‍ത്തിയായ കൊച്ചി മെട്രോ പേട്ട സ്റ്റേഷന്‍ ഇന്ന് തുറക്കും. ഇതോടെ മെട്രോ സര്‍വിസ് ആലുവയില്‍ നിന്ന് പേട്ട വരെയാകും. മെട്രോയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും പുതിയ പാതയിലെ സര്‍വിസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വിസ് നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, എം സ്വരാജ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.മെട്രോ സര്‍വിസ് ഇന്ന് പുനരാരംഭിക്കുമെങ്കിലും ആദ്യ രണ്ടുദിനം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഓട്ടം. ഒരോ പത്തു മിനുറ്റ് ഇടവേളയിലായിരിക്കും സര്‍വിസുകള്‍. ബുധനാഴ്ച മുതല്‍ സര്‍വിസ് സാധാരണനിലയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."