കൊവിഡിന് ശേഷവും എ.സി കോച്ചുകളില്‍ പുതപ്പും വിരിപ്പും നല്‍കില്ലെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: കൊവിഡ് കാലം കഴിഞ്ഞാലും ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ പുതപ്പും വിരിപ്പും നല്‍കേണ്ടതില്ലെന്ന് റെയില്‍വേ തീരുമാനം. യാത്രക്കാര്‍ സ്വന്തമായി ബ്ലാങ്കറ്റും ബെഡ് ഷീറ്റും കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കാനാണിത്.
ആവശ്യമുള്ളവര്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന കിടക്ക നല്‍കും. ഇക്കാര്യത്തിലുള്ള വിശദമായ മാര്‍ഗരേഖ വൈകാതെ പുറത്തിറക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
ട്രെയിന്‍ പുറപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ കോച്ചുകളിലെ വൃത്തി ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് റെയില്വേക്കുള്ളതെന്നും യാദവ് അറിയിച്ചു. 500 ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ റയില്‍വേക്ക് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ട് വിനോദ് കുമാര്‍ തള്ളി. അത്തരത്തില്‍ റയില്‍വേ തീരുമാനം എടുത്തിട്ടില്ലെന്നും ചില ട്രെയിനുകള്‍ റീ ഷെഡ്യൂള്‍ ചെയ്യാനോ പേര് മാറ്റാനോ ആണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."