ഷോക്കേറ്റ് ലോറി ക്ലീനര്‍ മരിച്ച കേസില്‍ 15.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
പാലക്കാട്: ഇലക്ട്രിക് അപകടത്തില്‍ ലോറി ക്ലീനര്‍ മരിച്ച കേസില്‍ 15.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പാലക്കാട്, കഞ്ചിക്കോട്, ചുള്ളിമട എസ്.സി കോളനിയില്‍ ചിന്നസ്വാമിയുടെ മകന്‍ മണിവര്‍ണന്‍ മരിച്ച കേസിലാണ് കുടുംബത്തിന് പലിശ ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയീസ് കോംപന്‍സേഷന്‍ കോടതി ജഡ്ജി സാബു സെബാസ്റ്റിയന്‍ വിധിച്ചത്. 2010 സപ്തംബര്‍ 18ന് ലോറി ക്ലീനറായ മണിവര്‍ണന്‍ തൂത്തുകുടിയിലുള്ള മുല്ലക്കാട് ശങ്കരനാടാറിന്റെ ഉപ്പ് ഗോഡൗണില്‍ വെച്ച് ഉപ്പ് കയറ്റിയ ലോറിയുടെ മുകളില്‍ ടാര്‍പോളിന്‍ മൂടുന്ന സമയം മണിവര്‍ണ്ണന്റെ ശരീരം മുകളിലുള്ള ഇലക്ട്രിക് കമ്പിയില്‍ അബദ്ധത്തില്‍ തട്ടുകയും ഷോക്കടിച്ച് ശരീരത്തില്‍ ഗുരുതരമായി പരുക്ക് പറ്റി.
പരുക്ക് പറ്റിയ മണിവര്‍ണ്ണനെ ഉടന്‍ തൂത്തുക്കുടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു. മണിവര്‍ണ്ണന്‍ ഇലക്ട്രിക് ഷോക്കേറ്റാണ് മരിച്ചതെങ്കിലും ലോറി ക്ലീനര്‍ ജോലിക്കിടെ അപകടം നടന്നതുകൊണ്ടും മണിവര്‍ണ്ണന്‍ തൊഴിലാളി നിര്‍വ്വചനത്തില്‍ വരുന്നതുകൊണ്ടും ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയായ യുനൈറ്റെഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഹരിജിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. മണിവര്‍ണ്ണന്റെ അമ്മ ജ്യോതിമണി, അച്ചന്‍ ചിന്നസ്വാമി, സഹോദരിമാരായ ശാന്തി, കുഞ്ചമ്മാള്‍, സഹോദരന്‍ മഹേഷ്‌കുമാര്‍ ആണ് കോടതിയെ സമീപിച്ചത്. ഹരിജിക്കാര്‍ക്ക് 87,9000 ലക്ഷം രൂപയും പന്ത്രണ്ട് ശതമാനം പലിശ ഉള്‍പ്പെടെ 15.10 ലക്ഷം രൂപ നല്‍കാനാണ് വിധിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. തേങ്കുറിശ്ശി എന്‍ അഭിലാഷ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."