തെരുവുനായ ആക്രമണം: നാലുപേര്‍ക്ക് ഗുരുതര പരുക്ക്
കോട്ടയം:തെരുവ് നായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥി അടക്കം നാലുപേര്‍ക്ക് ഗുരുതര പരുക്ക്.ഇന്നലെ രാവിലെ കടുത്തുരുത്തി കാപ്പുംതലയിലാണു സംഭവം.
കാപ്പുംതല കൊല്ലപ്പള്ളി തോമസ് വര്‍ക്കി(72)കാപ്പുംതല പച്ചിക്കല്‍ ആന്നക്കുട്ടി(85),കാപ്പുംതല മാപ്പിള പറമ്പില്‍ പോള്‍തോമസ്(പൈലി 53)ഉഴവൂര്‍ ഒ.എല്‍.എല്‍.എച്ച്.എസ്.എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ കാപ്പുംതല പുത്തന്‍ പുരയ്ക്കല്‍ റോബിന്‍ ബൈജു(16)എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ എഴുമുതലാണു വെളുത്ത നിറത്തോട് കൂടിയ തെരുവുനായ നാട്ടില്‍ ഭീതി ഉണര്‍ത്തി കണ്ടില്‍ കണ്ടവരെയെല്ലാം കടിച്ചത്.
രാവിലെ പുരയിടത്തിലെ തൊഴുത്തില്‍ നിന്നും പശുവിനെ അഴിച്ചുമാറ്റിക്കെട്ടുന്നതിനിടെയാണ് തോമസ് വര്‍ക്കിക്കു വലതു കൈയില്‍ കടിയേറ്റത്.ഗൂരുതര മുറിവാണ് ഇദ്ദേഹത്തിനു സംഭവിച്ചിരിക്കുന്നത്.ആശുപത്രിയില്‍ എത്തിയിട്ടും ചോരയൊഴുക്ക് നിലച്ചിരുന്നില്ല.
അന്നക്കുട്ടി രാവിലെ പള്ളിയില്‍ പോകുന്നതിനിടെ പള്ളിക്ക് സമീപത്ത് വച്ച് തെരുവ് നായ വലതുകാലില്‍ കടിക്കുകയായിരുന്നു.
റോബന്‍ ബൈജു രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വലതുകാലില്‍ കടിയേല്‍ക്കുകയായിരുന്നു.
പോള്‍തോമസിന് വലതു കൈയ്ക്കാണ് കടിയേറ്റിരിക്കുന്നത്.തോമസ് വര്‍ക്കിക്കും അന്നക്കൂട്ടിക്കും അതീവഗുരുതരമായ മുറിവാണ് സംഭവിച്ചിരിക്കുന്നത്.നാലുപേരും മെഡിക്കല്‍ കോളജ് ആശുപത്രി പ്രിവന്റീവ് ക്ലിനിക്കിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തു.
എന്നാല്‍ പ്രിവന്റീവ് ക്ലിനിക്കില്‍ നിലവിലുള്ള മരുന്ന് കുത്തിവച്ചാല്‍ പലര്‍ക്കും റിയാക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കളില്‍ വിലയുള്ള മരുന്നാണ് കുത്തിവച്ചത്.ഒരോരുത്തരേയും കടിച്ചശേഷം തെരുവ് നായ ഓടിപോകുകയായിരുന്നു.
നാലുപേര്‍ക്ക് കടിയേറ്റന്ന് നാട്ടില്‍ പരന്നതോടെ നാട്ടുകാര്‍ ജാഗ്രതരായി.പിന്നിട് നാട്ടുകാര്‍ നായയെ തല്ലികൊല്ലുകയും ചെയ്തു.
കാപ്പുംതല സ്വദേശികളായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ കെ കെ സാബു, ആന്റണി ജോസഫ് എന്നിവര്‍ കടിയേറ്റ എണ്‍പത്തിയഞ്ച് കാരിയായ അന്നക്കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിച്ചു.സംഭവത്തില്‍ പഞ്ചായത്ത് അധികൃതരും ജാഗരൂകരായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."