അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയില്‍ സഊദി രാജകുടുംബങ്ങളിലെ മൂന്ന് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു
റിയാദ്: അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയില്‍ സഊദിയില്‍ നിന്നും മൂന്നു പേരെ ഉള്‍പ്പെടുത്തി. രാജകുടുംബങ്ങളില്‍ പെട്ട മൂന്നു പേരെ ഉള്‍പ്പെടുത്തി ബുധനാഴ്ച്ചയാണ് പ്രഖ്യാപനം നടന്നത്. സഊദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി വൈസ് ചെയര്‍മാന്‍ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ അല്‍സഊദ്, അതോറിറ്റിയുടെ മറ്റൊരു വൈസ് പ്രസിഡന്റ് അമീറ റീമ ബിന്‍ ബന്ദര്‍ അല്‍സഊദ്, സഊദി അറേബ്യന്‍ ഒളിംപിക് കമ്മിറ്റി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമീര്‍ ഫഹദ് ബിന്‍ ജുലുവെ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരാണ് അന്താരാഷ്ട്ര കായിക സമിതിയില്‍ നിയമിതരായത്.
ജക്കാര്‍ത്തയില്‍ നടന്നുവരുന്ന ഏഷ്യന്‍ ഗെയിംസില്‍ 137 അത്‌ലറ്റുകളുമായി ശക്തമായ പ്രകടനം സഊദി കാഴ്ചവയ്ക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം. ഒളിംപിക്‌സ് മാര്‍ക്കറ്റിങ് കമ്മീഷനായിട്ടാണ് പ്രിന്‍സ് അബ്ദുല്‍ അസീസ് നിയമിതനായത്. നിലവിലെ ഏഷ്യന്‍ ഗെയിംസില്‍ സഊദി കൂടുതല്‍ വനിതാ പ്രാതിനിധ്യവുമായിട്ടാണ് രംഗത്തുള്ളത്. ഒളിംപിക് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സഊദി കായികരംഗത്തെ സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യുമെന്ന് റീമ രാജകുമാരി അഭിപ്രായപ്പെട്ടു.
ലോക കായിക വേദിയില്‍ സഊദി അത്‌ലറ്റുകളെയും അവരുടെ പ്രകടന മികവിനെയും എത്തിക്കാനുള്ള സഊദിയുടെ ശ്രദ്ധ വിജയം കാണുകയാണെന്നും ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രാതിനിധ്യമാണ് ഇത്തവണത്തേതെന്നും അടുത്തു നടക്കാനിരിക്കുന്ന ബ്യൂണസ് അയേഴ്‌സ് യൂത്ത് ഒളിംപിക് ഗെയിംസിലേക്ക് ഇതിനകം നിരവധി യുവ അത്‌ലറ്റുകള്‍ യോഗ്യത നേടിക്കഴിഞ്ഞെന്നും അമീര്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."