മോദി പബ്ലിസിറ്റി മിനിസ്റ്ററെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്
ന്യൂഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയല്ല, പബ്ലിസിറ്റി മന്ത്രിയാണെന്ന് എ.ഐ.സി.സി കമ്യൂണിക്കേഷന്‍ കണ്‍വീനര്‍ പ്രിയങ്ക ചതുര്‍വേദി.
മേയ്ക്ക് ഇന്ത്യ പദ്ധതിയിലൂടെ അനാവശ്യമായ ധാരാളം പബ്ലിസിറ്റിയുണ്ടാക്കിയ നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഒരൊറ്റ റാഫേല്‍ ഇടപാടിലൂടെ തകര്‍ന്നു തരിപ്പണമായെന്നും അവര്‍ കുറ്റപ്പെടുത്തി. തന്റെ സൂട്ടും ബൂട്ടുമിട്ട സുഹൃത്തിനു (അംബാനി) വേണ്ടി കോടിക്കണക്കിനു രൂപയുടെ അഴിമതി ഇടപാടില്‍ ഇടപെടുകയായിരുന്നു മോദിയെന്നും അവര്‍ കുറ്റപ്പെടുത്തി.
റാഫേല്‍ എയര്‍ക്രാഫ്റ്റ് ഇടപാടിന്റെ വിവരങ്ങള്‍ ഔദ്യോഗികരഹസ്യമായതിനാല് പുറത്തുവിടാനാകില്ലെന്നാണ് എന്‍.ഡി.എ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, മോദിയുടെ സുഹൃത്തിന്റെ സ്ഥാപനമായ റിലയന്‍സിന് 1,30,000 കോടി രൂപയുടെ പ്രവൃത്തി കൈമാറ്റം ചെയ്യപ്പെട്ടതായി എല്ലാവര്ക്കും അറിയാം. അതില്‍നിന്നു തന്നെ റാഫേല്‍ ഇടപാടിന്റെ താല്‍പ്പര്യവും അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."