HOME
DETAILS
MAL
പ്രളയം: വിദേശ സഹായം സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജി തള്ളി
backup
August 30 2018 | 18:08 PM
കൊച്ചി: പ്രളയ ദുരന്തനിവാരണത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി ഹൈക്കോടതി തള്ളി. വിദേശ സഹായം സ്വീകരിക്കണമോയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും ഇതില്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഹരജി തള്ളിയത്.
യു.എ.ഇ കേരളത്തിന് 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പ്രവര്‍ത്തകനായ അരുണ്‍ ജോസാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."