കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായി: മുഖ്യമന്ത്രി
തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ വന്ന പാളിച്ചയാണ് ഇത്രയും വലിയ ദുരന്തമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി. ഡാമുകള്‍ തുറന്നുവിട്ടതല്ല, അതിശക്തമായ മഴയാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് മുഖ്യകാരണമായത്. കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്നും 'അതിതീവ്ര മഴ'യുടെ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് 12 മുതല്‍ 20 സെ.മീ. മഴ പെയ്താല്‍ അത് അതിശക്തമായ മഴയാണ്. അതിലേറെ മഴ പെയ്താല്‍ അത് അതിതീവ്രമഴയാണ്. എന്നാല്‍, ഇങ്ങനെയൊരു മഴ പെയ്യുമെന്ന് മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചിട്ടില്ല. ആഗസ്റ്റ് 1 മുതല്‍ 8 വരെ ശക്തമായ മഴയും 8 മുതല്‍ അതിശക്തമായ മഴയും പ്രവചിക്കപ്പെട്ടു.
ആഗസ്റ്റ് 9 മുതല്‍ 15 വരെ 9.85 സെ.മീ മഴ പ്രവചിച്ചു. എന്നാല്‍ 35.22 സെ.മീ മഴയാണ് കേരളത്തില്‍ പെയ്തത്. ഡാമുകള്‍ പ്രളയത്തിന് കാരണമായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."