വീണ്ടും സര്‍വകലാശാലയുടെ ഇരുട്ടടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പരീക്ഷയില്‍ കൂട്ടത്തോല്‍വി നേരിട്ട വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ പുനര്‍മൂല്യ നിര്‍ണയത്തിലൂടെ വീണ്ടും ഇരുട്ടടി. സ്പെഷല്‍ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്നിരട്ടി ഫീസ് നല്‍കുമെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന ഉത്തരവാണ് വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടിയായത്. ബി.എസ്.സി നാലാം സെമസ്റ്റര്‍ പരീക്ഷയിലായിരുന്നു കൂട്ടത്തോല്‍വി കാണിച്ച് മൂന്ന് കോളജുകളിലെ വിദ്യാര്‍ഥികള്‍ സര്‍വകലാശാലക്ക് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷല്‍ മൂല്യനിര്‍ണയം നടത്താന്‍ സര്‍വകലാശാല ഉത്തരവിറക്കിയത്. ചിറ്റൂര്‍ ഗവ. കോളജ്, പെരിന്തല്‍മണ്ണ അല്‍ജാമിഅ, എച്ച്.എം കോളജ് മഞ്ചേരി എന്നിവിടങ്ങളിലാണ് കൂട്ടത്തോല്‍വി കാണിച്ച് ജനുവരി 30ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പരാതി നല്‍കിയിരുന്നത്.
റീവാല്യുവേഷന് അപേക്ഷ നല്കുന്ന സമയത്ത് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന ഉത്തരവ് കാരണം വിദ്യാര്ഥികള്ഭയത്തിലാണ്. മൂന്നിരട്ടി പണം നഷ്ടപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തയാറല്ലാത്തതിനാല്തന്നെ കൂട്ടത്തോല്വിക്കിരയായ വിദ്യാര്‍ഥികള്‍ റീവാല്യുവേഷന് അപേക്ഷ നല്കാന് ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."