ജില്ലാ പഞ്ചായത്തിന്റെ ആസ്തികളെല്ലാം പുനര്‍നിര്‍മിക്കും
മലപ്പുറം: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികളെല്ലാം പുനര്‍ നിര്‍മിക്കുവാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. ഇതിന് ആവശ്യമായി വരുന്ന 10 കോടിയോളം രൂപ 2018- 19 വാര്‍ഷിക പദ്ധതിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയ പ്രവൃര്‍ത്തികള്‍ ഭേദഗതി വരുത്തിക്കൊണ്ട് കണ്ടെത്തും. പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും തീരുമാനിച്ചു.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെയും വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിലെയും ജില്ലാ പഞ്ചായത്തിന്റെ ആസ്തികള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിശോധിക്കുവാനും കഷ്ട നഷ്ടങ്ങള്‍ കണക്കാക്കാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. ചന്ദ്രന്, അതാതു ഡിവിഷനുകളിലെ അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ സമിതി രൂപീകരിച്ചു.
പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."