തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ 11നകമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയതി തീരുമാനിച്ചിട്ടില്ലെന്നും നവംബര്‍ 11നകം നടത്താനാണ് തീരുമാനമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയില്‍. തെരഞ്ഞെടുപ്പ് തിയതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും കമ്മിഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് റാഫി ഹൈക്കോടതിയില്‍ നല്കിയ ഹരജിയിലാണ് കമ്മിഷന്റെ വിശദീകരണം. ഈ ഹരജി തള്ളണമെന്നും കമ്മിഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ കക്ഷികളുമായും ജില്ലാ കലക്ടര്‍മാരുമായും വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന് പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണതോതില്‍ പുരോഗമിക്കുകയാണ്. കൊവിഡ് മഹാമാരിയെക്കുറിച്ച് കമ്മിഷന് വ്യക്തമായ ബോധ്യമുണ്ട്. കൊവിഡ് പശ്ചാത്തലത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കമ്മിഷന് അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
നേരത്തെ ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച മറ്റൊരു ഹരജി കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."