സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ഇ.ഡി ഇന്ന് ചോദ്യംചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. കേസന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയോട് ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടു നോട്ടിസ് നല്‍കി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റെ ഓഫിസില്‍ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണകള്ളക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. കള്ളക്കടത്ത് സംഘം ഫണ്ടിനായി ബംഗ്‌ളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിനെ സമീപിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലുള്ള അനൂപ് മുഹമ്മദ് അടക്കമുള്ളവരുടെ സഹായമാണ് കള്ളക്കടത്ത് സംഘം തേടിയത്.
സ്വര്‍ണകള്ളക്കടത്ത് കേസിന്റെ മുഖ്യആസൂത്രകനെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയ കെ.ടി റമീസാണ് അനൂപ് മുഹമ്മദുമായി ബന്ധപ്പെട്ടത്. അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.
ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. ഈ കമ്പനികള്‍ അനധികൃത ഇടപാടിന് മറയാക്കിയോ എന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."