ചാന്ദ്രദിനം സമുചിതമായി ആചരിച്ചു
മുക്കം: ചാന്ദ്രദിനത്തോടനുബന്ധിച്ച് കുമാരനല്ലൂര്‍ കാരമൂല ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു. അഡ്മിനിസ്‌ട്രേറ്റര്‍ നവാസ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.പി ഷൈന ടീച്ചര്‍ അധ്യക്ഷയായി.
സയന്‍സ് ക്ലബ് അംഗങ്ങളായ കെ.പി ഷിംന ടീച്ചര്‍, ഷരീഫ് മാസ്റ്റര്‍ വലിയപറമ്പ്, പി.കെ റസിയ ടീച്ചര്‍, ജമി ജെയിംസ് ടീച്ചര്‍ കൂടരഞ്ഞി, ഷമല്‍ മാസ്റ്റര്‍ ചെറുവാടി പ്രതീകാത്മക റോക്കറ്റ് വിക്ഷേപണത്തിനും പോസ്റ്റര്‍ പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി.
നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോക്കറ്റ് മാതൃക വിക്ഷേപിച്ചു. അന്‍പതോളം ഹൈഡ്രജന്‍ ബലൂണുകള്‍ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പോസ്റ്റര്‍ പ്രദര്‍ശനം, ചാന്ദ്രദിന ക്വിസ്, ഫിലിം പ്രദര്‍ശനം എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ് കെ. ഹേമലത ഉദ്ഘാടനം ചെയ്തു.
എം. നിഷ അധ്യക്ഷയായി. വി. മുരളീധരന്‍, എം.കെ ബാബു, സി. ബീരാന്‍കുട്ടി, ഷാഫി കോട്ടയില്‍, ഇ.കെ അബ്ദുസ്സലാം നേതൃത്വം നല്‍കി. എം. ഗംഗാധരന്‍, പി ഹുസൈന്‍ സംസാരിച്ചു.
ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ജല റോക്കറ്റ് വിക്ഷേപിച്ചു. പി.ടി.എ പ്രസിഡന്റ് ഒ. ശരീഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മംഗള്‍യാന്‍, ബഹുനില റോക്കറ്റുകള്‍ എന്നിവയുടെ മാതൃകാപ്രദര്‍ശനവും നടന്നു. ബഹിരാകാശം, ചാന്ദ്രദൗത്യം എന്നിവയുമായി ബന്ധപ്പെട്ട ചാര്‍ട്ട്, മാഗസിന്‍ പ്രദര്‍ശനം ഉമ്മുഹബീബ തിരുവാലൂര്‍ ഉദ്ഘാടനം ചെയ്തു.
ചാന്ദ്രദിന ക്വിസ് മത്സരവും നടന്നു. മുര്‍ഷിദ, ഖമറുന്നീസ എം., അയ്യാഷ് അബ്ദുല്ല, അഭിനന്ദ്, ഇഹ്‌സാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."