യു.എസ് ഓപണ്‍: തീം ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തിന്റെ പുരുഷ സിംഗില്‍സില്‍ ഡൊമിനിക് തീമും ഡാനില്‍ മെദ്‌വേദും ക്വാര്‍ട്ടറില്‍. ഓസ്ട്രിയക്കാരനായ തീം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 15ാം സീഡായ കാനഡയുടെ ഫെലിക്‌സ് ഔഗര്‍ അലിസിമിയെ തോല്‍പ്പിച്ചത്. മൂന്നാം റാങ്കുകാരനും രണ്ടാം സീഡുമാ തീമിനെ ആദ്യ സെറ്റില്‍ വിറപ്പിക്കാന്‍ ഔഗറിനായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റിലും അനായാസം തീം ജയിച്ചുകയറി. 7-6,6-1,6-1 എന്ന സ്‌കോറിനായിരുന്നു ജയം.
അഞ്ചാം റാങ്കുകാരനും മൂന്നാം സീഡുമായ മെദ്‌വേദും ആതിഥേയ താരം ഫ്രാന്‍സ് ടിയാഫോയിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. പ്രീ ക്വാര്‍ട്ടറില്‍ എട്ടാം റാങ്കുകാരനും ആറാം സീഡുമായ ഇറ്റലിയുടെ മാറ്റിയോ ബെറീറ്റിനിയെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റൂബ്ലിവ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു റുബ്ലിവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 4-6,6-3,6-3,6-3. വനിതാ സിംഗിള്‍സില്‍ ആതിഥേയ താരം സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
എട്ടാം റാങ്കുകാരിയും മൂന്നാം സീഡുമായ സെറീന 22ാം റാങ്കുകാരിയും 15ാം സീഡുമായ ഗ്രീസിന്റെ മരിയ സക്കാരിയയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-3ന് സെറീന സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് സക്കാരി സ്വന്തമാക്കി.മൂന്നാം സെറ്റ് 6-3ന് തിരിച്ചുപിടിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്. ബെലാറസിന്റെ വിക്ടോറിയ അസറിന്‍കയും ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചു.
പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് അസറിന്‍കയുടെ ജയം. സ്‌കോര്‍ 5-7,6-1,6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."