HOME
DETAILS

പൂവിന്റെ ജനനം

  
backup
September 09 2020 | 01:09 AM

56546412313

 

കൂട്ടുകാര്‍ക്കെല്ലാം പൂക്കള്‍ ഇഷ്ടമാണല്ലോ. മഞ്ഞയും ചുവപ്പും വെളുപ്പും നീലയും തുടങ്ങി വിവിധ നിറത്തിലുള്ള പൂക്കള്‍ നിങ്ങള്‍ കണ്ടിരിക്കും. എല്ലാ പൂക്കളുടേയും ആകൃതിയും നിറവും മണവുമെല്ലാം ഒരു പോലെയാണോ? അല്ലല്ലോ.

ഓരോ പൂവും മറ്റൊരു പൂവില്‍നിന്നു വ്യത്യസ്തമാണ്. ആദ്യ കാലത്ത് നമ്മുടെ തൊടിയില്‍ സമൃദ്ധമായിരുന്നു പൂക്കള്‍. എന്നാല്‍ ഇന്നോ? നാം പൂക്കള്‍ ചന്തയില്‍നിന്നു വില കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. ഓണക്കാലത്ത് അന്യ സംസ്ഥാനത്തുനിന്നു നമ്മുടെ നാട്ടിലേക്കു വരുന്ന പൂക്കളിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് കച്ചവടക്കാര്‍ക്ക് നേടിക്കൊടുക്കുന്നത്. പൂക്കള്‍ ഉദ്യാനത്തിലൊതുക്കുന്നവരും വ്യാവസായികമായി കൃഷി ചെയ്യുന്നവരും ഇന്നുണ്ട്.

പൂക്കള്‍

പരാഗരേണു, പരാഗണ സ്ഥലത്ത് പതിച്ചു കഴിഞ്ഞാല്‍ അവയില്‍നിന്നു പരാഗനാളം വളര്‍ന്ന് ജനിപുടത്തിലെ ജനി ദണ്ഡിനുള്ളിലൂടെ അണ്ഡാശയത്തിലെത്തും. പരാഗനാളത്തില്‍നിന്ന് ഉടലെടുക്കുന്ന പുംബീജങ്ങളില്‍ ഒന്ന് ഭ്രൂണസഞ്ചിക്കുള്ളിലെ അണ്ഡ കോശവുമായി ചേര്‍ന്ന് സിക്താണ്ഡം രൂപപ്പെടുന്നു. രണ്ടാമത്തെ പൂംബീജം ഭ്രൂണ സഞ്ചിയുടെ മധ്യത്തിലുള്ള ദ്വിതീയ മര്‍മവുമായി യോജിക്കുകയാണ് ചെയ്യുന്നത്. ഇതിനു ശേഷമാണ് വിത്തുണ്ടാകുന്നത്. പൂവിലെ അണ്ഡം വളര്‍ന്ന് വിത്തായി മാറുന്നു. അണ്ഡാശയം വളര്‍ന്നുണ്ടായതാണ് ഫലങ്ങള്‍ .

ചില സസ്യങ്ങളിലെ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയവ വളര്‍ന്ന്് ഫലമായി മാറുന്നു. ഇവയെ കപട ഫലങ്ങള്‍ എന്നു വിളിക്കുന്നു. ഒരു പൂവില്‍ നിന്ന് ഒരു ഫലം മാത്രം രൂപപ്പെടുന്നവയാണ് ലഘു ഫലങ്ങള്‍. (Simple Fruit) ഇവ ഒന്നിലധികമാകുന്നതാണ് പുഞ്ജ ഫലങ്ങള്‍. (Aggregate Fruit). സസ്യങ്ങള്‍ പ്രത്യുല്‍പ്പാദന പ്രക്രിയക്ക് പൂക്കളെയാണ് ഉപയോഗപ്പെടുത്തുന്നത്. സസ്യങ്ങളുടെ ലൈംഗിക അവയവമാണ് പൂക്കള്‍. പൂക്കളില്‍ ഏകലിംഗമുള്ളവയും ദ്വിലിംഗമുള്ളവയും ഉണ്ട്. ഏകലിംഗപുഷ്പങ്ങള്‍ക്ക് (Unisexual Flowers) കേസര പുടമോ ജനിപുടമോ ഉണ്ടാകും. ഇവ രണ്ടും ഒരുമിച്ചുള്ള പുഷ്പങ്ങളെ ദ്വിലിംഗ പുഷ്പങ്ങള്‍ (Bisexual Flowers) എന്നു വിളിക്കാം. കേസരപുടം മാത്രമുള്ള പൂക്കള്‍ ആണ്‍ പൂക്കളും ജനിപുടം മാത്രമുള്ള പൂക്കള്‍ പെണ്‍ പൂക്കളും ആണ്.

പൂവിന്റെ ഭാഗങ്ങള്‍

ദളങ്ങള്‍, വിദളങ്ങള്‍, ദളപുടം, പൂഷ്പാസനം, പൂഞെട്ട് തുടങ്ങിയവയാണ് പൂവിന്റെ പ്രധാന ഭാഗങ്ങള്‍. ദളങ്ങള്‍ (Corolla) പൂവിന് ആകര്‍ഷകമായ നിറവും മണവും നല്‍കുമ്പോള്‍ വിദളം (Calyx) മൊട്ടായിരിക്കുമ്പോള്‍ പൂവിനെ സംരക്ഷിക്കുകയും വിരിഞ്ഞതിന് ശേഷം ദളങ്ങളെ താങ്ങി നിര്‍ത്തുകയും ചെയ്യുന്നു. ജനിപുടമാണ് (Gynoecium) പൂക്കളിലെ പെണ്‍ ലിംഗാവയവം. പരാഗണസ്ഥലം, ജനി ദണ്ഡ്, അണ്ഡാശയം എന്നിവ കൂടിച്ചേര്‍ന്നതാണിത്. കേസര പുടമാണ്(Androecium) പൂക്കളിലെ ആണ്‍ ലിംഗാവയവം. പരാഗിയും തന്തുകവും ചേര്‍ന്നതാണിത്. പൂവിന്റെ ഭാഗങ്ങള്‍ക്കാവശ്യമായ ഇരിപ്പിടമൊരുക്കുന്നവയാണ് പുഷ്പാസനം-(Thalamus). പൂക്കളെ ചെടിയുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നവയാണ് പൂഞെട്ട് (Pedicel).

പരാഗണം

പൂക്കള്‍ പരാഗണം നടത്തിയാണ് പ്രത്യുല്‍പ്പാദനം നടത്താറുള്ളത്. പരാഗണത്തിന് പൂക്കളെ സഹായിക്കുന്നവയാണ് പരാഗണകാരികള്‍. ഒരു പൂവിലെ പരാഗരേണു ആ പൂവിന്റെ തന്നെ പരാഗണസ്ഥലത്ത് പതിക്കുമ്പോള്‍ സ്വപരാഗണവും മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്ത് പതിക്കുമ്പോള്‍ പരപരാഗണവും സംഭവിക്കുന്നു. വണ്ടിനെ പോലെയുള്ള പ്രാണികള്‍ പൂക്കളെ പരാഗണത്തിന് സഹായിക്കുന്നു. ഒരു പൂവില്‍ നിന്നും തേന്‍ നുകരുമ്പോള്‍ ആ പൂവിലെ പരാഗരേണുക്കള്‍ പ്രാണികളുടെ ശരീരഭാഗങ്ങളില്‍ പറ്റിപ്പിടിക്കും. തേനീച്ചകള്‍, നിശാശലഭങ്ങള്‍, അണ്ണാന്‍, കുരുവികള്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. കാറ്റ്, ജലം, മഴ, മനുഷ്യര്‍, ചിത്ര ശലഭങ്ങള്‍ തുടങ്ങിയവയും പരാഗണത്തിന് സഹായം ചെയ്യാറുണ്ട്.

പൂക്കളുണ്ടാകുന്നത്

ചെടി പുഷ്പ്പിക്കുന്നതിനു മുമ്പുള്ള പ്രഥമഘട്ടവും അതിനു ശേഷമുള്ള ദ്വിതീയ ഘട്ടവും ഓരോ സപുഷ്പിയുടെ ജീവിതഘട്ടത്തിലുമുണ്ട്. പ്രഥമഘട്ടത്തിലാണ് ഇലയും കാണ്ഡവും പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത്. പ്രഥമഘട്ടത്തിന്റെ അവസാനത്തില്‍ ഫ്‌ളോറിജന്‍ എന്ന ഹോര്‍മോണ്‍ സസ്യത്തിന്റെ ഇലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായാണ് പൂക്കളുണ്ടാകുന്നത്. ഫ്‌ളോറിജന്‍ കാണ്ഡത്തിലൂടെ മുകുള കോശത്തിലെത്തുന്നതോടു കൂടി മുകുള കോശങ്ങള്‍ പുതിയ ഇലകളും തണ്ടുകളും ഉല്‍പ്പദിപ്പിക്കുന്നതിന് പകരം പൂക്കളെയാണ് ഉണ്ടാക്കുന്നത്.

പൂക്കളും സുഗന്ധവും

പ്രത്യുല്‍പ്പാദനത്തിന്റെ ഭാഗമായാണ് പൂക്കളില്‍ സുഗന്ധമുണ്ടാകുന്നത്. പരാഗണകാരികളെ ആകര്‍ഷിക്കാനാണ് പൂക്കള്‍ സുഗന്ധം ഉല്‍പ്പാദിപ്പിക്കുന്നത്. പൂവിന്റെ സുഗന്ധം കുറഞ്ഞാല്‍ അതിന്റെ അര്‍ഥം എന്താണെന്നോ? പരാഗണം പൂര്‍ണമായി ഇനി ആരും ഇങ്ങോട്ട് വരേണ്ടതില്ല എന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago