ഇന്ത്യയില്‍ ആദ്യമായി ഡോര്‍ മേക്കേഴ്സ് ഡോര്‍ വിപണി ലക്ഷ്യമിട്ട് 60 സീരീസ് സിയോക്സ് ഡോര്‍സ്
കോഴിക്കോട്: മലപ്പുറം ആസ്ഥാനമായി ആരംഭിച്ച അണ് പ്ലാസ്റ്റിസൈഡ് പോളി വിനയല്‍ ക്ലോറയിഡ് ഡോര്‍സ് (യു.പി .വി.സി)നിര്‍മാതാക്കളായ സീയോക്സ് 60 സീരീസ് ഡോറുകള്‍ വിപണിയിലെത്തിക്കുന്നു. 13ന് ഏഴുമണിക്ക് വെര്‍ച്വല്‍ ലോഞ്ചിങ്ങിലൂടെയാണ് പുറത്തിറക്കുന്നതെന്ന് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ യു.പി.വി.സി ഡോറുകള്‍ മുഴുവനായും ഫാക്ടറി നിര്‍മ്മിത ഡോറുകളാണ്.എന്നാല്‍ 60 സീരീസ് ഡോറുകള്‍ ഫാബ്രികേറ്റേഴ്സിന്റെ കൈകളിലേക്ക് എത്തുന്നത് പ്രൊഫൈല്‍ രൂപത്തിലാണ്.അതിനാല്‍ ഉപയോകതാക്കളുടെ ആവശ്യാനുസരണം ചുരുങ്ങിയ സമയം കൊണ്ട് ഡോര്‍ നിര്‍മിച്ച് ഫിറ്റ് ചെയ്തു കൊടുക്കാന്‍ കഴിയും.ഈ രീതിയില്‍ ഇന്ത്യയില്‍ ആദ്യമായാണ് യു.പി.വി .സിയെ ഉപയോഗപെടുത്തി ഡോര്‍ മേക്കേഴ്സ് ഡോര്‍ ആശയം കൊണ്ട് വരുന്നതെന്ന് സിയോക്സ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ റിജു കോലഞ്ചേരി പറഞ്ഞു.സംസ്ഥാന തല വിതരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മോഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയരക്ടര്‍ ഇര്‍ഷാദ് എം.പി,യൂനിവേഴ്സല്‍ ട്രേഡേഴ്സ് മാനേജിങ് ഡയരക്ടര്‍ ഫൈസല്‍ കെ.ടി,നാമിയ അലുമിനിയം മാനേജിങ് ഡയരക്ടര്‍ ഇല്യാസ് ബാബു എന്നിവര്‍ ഏറ്റുവാങ്ങി .
പൊളി യൂറിത്തീന്‍ റീ ആക്റ്റീവ് ഗ്ലു ഉപയോഗിച്ച് നിര്‍മിച്ച സിയോക്സ് ഡോറുകള്‍ ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങലുണ്ടാക്കില്ലെന്നും ഒപ്പം ഡോറുകള്‍ വാട്ടര്‍ പ്രൂഫും ടെര്‍മൈറ്റ് പ്രൂഫുമാണെന്നും സിയോക്സ് സി.ഇ.ഒ സരിത റിജു പറഞ്ഞു. ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സനല്‍ കൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."