എച്ച്.ആര്.ഡി.എസ് നിര്‍മിച്ച വീടുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി
അഗളി: പാര്‍പ്പിടമില്ലാത്ത ആദിവാസികള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നതിന് അട്ടപ്പാടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എച്ച്.ആര്.ഡി.എസ് നിര്‍മിച്ച വീടുകള്‍ക്കുനേരെ ആക്രമണം. അട്ടപ്പാടിയിലെ നല്ലശിങ്കയിലും തൂവയിലും നിര്‍മിച്ചിരുന്ന മൂന്നുവീടുകള്ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇതുസംബന്ധിച്ച് എച്ച്.ആര്.ഡി.എസ് ഇന്ത്യയുടെ പ്രതിനിധികള്‍ ഷോളയൂര്‍ പൊലിസില്‍ പരാതി നല്കി. തൂവ ഊരില്‍ രണ്ടുവീടുകളും നല്ല ശിങ്കയില് ഒരു വീടുമാണ് തകര്‍ക്കപ്പെട്ടത്. വീടിന്റെ സീലിങും ജനല്‍ചില്ലുകളും നശിപ്പിച്ചിട്ടുണ്ട്. നാസു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഭവന നിര്‍മാണം നടത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ആയിരം വീടാണ് നിര്‍മിക്കുക. ഇതിനകം പണി പൂര്‍ത്തിയാക്കിയ മുന്നൂറ് വീടുകളുടെ താക്കോല്‍ദാനത്തിന് ഒരുങ്ങിയിരിക്കവെയാണ് വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."