HOME
DETAILS

അങ്ങാടിവേലക്ക് ആന പരിപാലന നിയമങ്ങള്‍ പാലിക്കണമെന്ന്

  
backup
April 30 2019 | 08:04 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b2

പാലക്കാട്: തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് ഈ വരുന്ന ശനിയാഴ്ച നടക്കാനിരിക്കുന്ന ആനവേലയില്‍ നാട്ടാന പരിപാലന നിയമം, വന്യജീവി സംരക്ഷണ നിയമം, ജന്തു ദ്രോഹ നിവാരണ നിയമം എന്നിവ ഉറപ്പാക്കാന്‍ തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേതക്കമ്മിറ്റി, പാലക്കാട് ജില്ലാ കലക്റ്റര്‍, വനം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇതില്‍ വീഴ്ച പറ്റിയാല്‍ ക്ഷേതക്കമ്മിറ്റി ഭാരവാഹികള്‍, സ്‌പോണ്‍സര്‍ ചെയ്യുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമ നടപടികള്‍ക്ക് വിധേയരാകുമെന്ന് വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ തവണ അങ്ങാടിവേലയ്്ക്ക്്് എത്തിയ ആനകള്‍ ഇടഞ്ഞ്് ഓടിയ സംഭവം, വേല തുടങ്ങുന്നതിന് മുന്‍പ് ഇടഞ്ഞോടിയ സംഭവം എന്നിവ പരിഗണിച്ച് കൃത്യമായ നിയമപാലകരുടെ ശ്രദ്ധ മുന്‍കൂട്ടി ആവശ്യമാണെന്നാണ് അവരുടെ പക്ഷം.
കഴിഞ്ഞതവണ ഇതിനെതിരെ നല്‍കിയ പരാതി തേച്ചുമാച്ചുകളയാന്‍ സംഘാടകരും രാഷ്ട്രീയക്കാരും നിയമപാലകരും ഇടപ്പെട്ട്്് മുക്കിയതായും അവര്‍ ആരോപിച്ചു.
ഇത്തവണ 36 ആനകളാണ് പങ്കെടുക്കുന്നതെന്നാണ് അറിയുന്നത്.
ഇത്തരം സംഭവങ്ങള്‍ക്ക് കമ്മിറ്റിയോ സ്‌പോണ്‌സര്‍മാരോ ഉത്തരവാദികളല്ലെന്ന് പറഞ്ഞതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പത്രകുറിപ്പിറക്കുന്നതെന്ന് അവര്‍ പറഞ്ഞു. നിയന്ത്രണം വിടുന്ന ആനകള്‍ മൂലം ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരും വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന നിയമം, ജന്തുദ്രോഹ നിവാരണ നിയമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസിന് പോകുമെന്നും അറിയിച്ചു.
അതി കഠിനമായ ചൂട്, ജലാശയങ്ങളുടെ വരള്‍ച്ച, ഉത്സവങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലുള്ള ഉയര്‍ച്ച, സ്ഥല പരിമിതി, അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതികവും സമയാധിഷ്ഠിതമായ പോരായ്മകളും, പങ്കെടുക്കുന്ന ജീവികളുടെ ശാരീരികമാനസിക അവസ്ഥകള്‍ എന്നിവ ആന പരിപാലനത്തില്‍ ഈ സീസണില്‍ പ്രത്യേകം പരിഗണിക്കേണ്ടതാണ്.
വ്രണങ്ങളും, രോഗാതുരമായതും, കാഴ്ച ശേഷി ഇല്ലാത്തതും, ശാരീരിക ക്ഷമത ഇല്ലാത്തതുമായ ആനകളെ കൊണ്ടുവരുന്നില്ലെന്നും ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ ഉണ്ടെന്നും പരിശീലനം സിദ്ധിച്ച നല്ല പാപ്പാന്മാര്‍ ഉണ്ടെന്നും, ആനകളെ ഉത്സവത്തിന് ഒരുദിവസമെങ്കിലും മുന്നേ കൊണ്ടുവന്ന് നല്ല ഭക്ഷണവും ഉറക്കവും വിശ്രമവും ഉറപ്പാക്കണമെന്നും ഉത്സവ ശേഷം ആറുമണിക്കൂര്‍ എങ്കിലും വിശ്രമിച്ചു മാത്രം യാത്ര തുടരുന്നുണ്ടെന്നും ഉറപ്പുവരുത്തുക,ആന ഉത്സവ സമയത്ത് നിയമാനുസൃതമായ സ്ഥലവും കുടിവെള്ള സൗകര്യമുള്‍പ്പെടെയുള്ളവ, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് , വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹായം ഉറപ്പുവരുത്തേണ്ട ആവശ്യകതയും വനം വകുപ്പ്, ജില്ലാ ഭരണകൂടം, പൊലീസ് വകുപ്പ് അമ്പലക്കമ്മറ്റി ഭാരവാഹികളുടെയും ഉത്തരവാദിത്തമാണ് എന്നാണ് അവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago