HOME
DETAILS

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു: ആര്‍.എം.പി.ഐ

  
backup
April 30 2019 | 20:04 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-2

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടതായി ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു.
പരാജയം മുന്നില്‍ക്കണ്ടാണ് ഇത്തരത്തില്‍ പദ്ധതി തയാറാക്കിയത്. ഇതിന്റെ ഭാഗമായാണ് വന്‍തോതില്‍ കള്ളവോട്ട് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ബി.എല്‍.ഒമാര്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന അച്ചുതണ്ടാണ് ഇത് സാധ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്. എതിരാളികളുടെ വോട്ടുകള്‍ നീക്കംചെയ്യുകയും പാര്‍ട്ടിക്കാര്‍ക്ക് ഇരട്ട വോട്ട് നല്‍കുകയും ചെയ്താണ് ബി.എല്‍.ഒമാര്‍ ഇക്കാര്യം നടത്തിയത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം നടന്നു. അണികളുടെ വോട്ട് എതിരാളികള്‍ക്ക് പോകുമെന്ന ഭയംകൊണ്ട് പരമാവധി ഓപ്പണ്‍വോട്ടുകള്‍ ചെയ്യാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
ഓരോ ബൂത്തിലും 25 വീതം ഓപ്പണ്‍വോട്ടുകള്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ആര്‍.എം.പി.ഐ പരാതി നല്‍കും. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ കൂത്തുപറമ്പ്, തലശേരി, കുറ്റ്യാടി അസംബ്ലി മണ്ഡലങ്ങളിലെ ചില ബൂത്തുകള്‍, നാദാപുരം അസംബ്ലി മണ്ഡലത്തിലെ ചില ബൂത്തുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഇതും പരാതിയില്‍ ഉള്‍പ്പെടുത്തും. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ വോട്ടിങ്ങ് ചട്ടങ്ങളില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago