HOME
DETAILS
MAL
എന്‍.ജി.ഒ യൂനിയന്‍ സിവില്‍ സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
July 21 2016 | 23:07 PM
മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, സംസ്ഥാന സര്‍ക്കാറിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തു പകരുക, അഴിമതി രഹിത സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുക തുടങ്ങിയ ആവശ്യമുന്നിയിച്ച് കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തി. യൂണിയന് സംസ്ഥാന ട്രഷറര്‍ എസ് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എം ഋഷികേശന് അധ്യക്ഷനായി. സെക്രട്ടറി എ കെ കൃഷ്ണപ്രദീപ്, ജോയിന്റ് സെക്രട്ടറി കെ മോഹനന്, സംസ്ഥാന കമ്മിറ്റിയംഗം എം കെ വസന്ത, കെ രവീന്ദ്രന്, വി കെ രാജേഷ്, സോഫിയ ബി ജെയിന്‍സ്, എന്‍ മുഹമ്മദ് അഷ്റഫ്, കെ പി പുഷ്പ, ടി കേസരീദേവി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."