കള്ളവോട്ട്: ഗ്രാമ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പൊലിസ് ക്രിമിനല്‍ കേസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നല്കിയ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയില്‍ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് അംഗം എന്‍.പി സെലീന, പത്മിനി, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ എന്നിവര്‍ക്കെതിരെ പരിയാരം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ഓപ്പണ്‍ വോട്ടാണ് (കംപാനിയന് വോട്ട്) ചെയ്തതെന്ന സി.പി.എം വാദം തള്ളിക്കൊണ്ടാണ് പൊലിസ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."