പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് കൈത്താങ്ങ്; കാരുണ്യ സര്‍വിസുമായി 100 ബസുകള്‍
തിരൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് മാത്രമായി ഇന്ന് കാരുണ്യ സര്‍വിസ് നടത്താനൊരുങ്ങി തിരൂര്‍ താലൂക്കിലെ നൂറോളം ബസുകള്‍.
പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് തങ്ങളാലാകുന്ന സഹായമെത്തിക്കാന്‍ ബസ്സുടമകളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ് മാതൃകാ പ്രവര്‍ത്തനം. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ തിരൂര്‍ താലൂക്ക് കമ്മിറ്റിയും തിരൂര്‍ താലൂക്ക് ബസ് തൊഴിലാളി കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായാണ് ഇന്ന് സര്‍വിസ് നടത്തുന്നത്.
ബക്കറ്റുമായി എത്തുന്ന കണ്ടക്ടര്‍ക്ക് മുന്നില്‍ ഇഷ്ടമുള്ള പണം നിക്ഷേപിച്ച് യാത്രക്കാര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. മന്ത്രി കെ.ടി ജലീല്‍ കാരുണ്യ സര്‍വിസ് രാവിലെ 10ന് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
ജീവനക്കാരുടെ വേതനവും ഇതിലേക്കായി ഉള്‍പ്പെടുത്തുമെന്ന് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ മൂസ, അഡ്വ.കെ ചന്ദ്രശേഖരന്‍, മൂസ പരന്നേക്കാട്, ജാഫര്‍ ഉണ്ണ്യാല്‍, ദിനേശന്‍ കുറുപ്പത്ത്, റാഫി തിരൂര്‍, കെ.എം.എച്ച് അലി, ഉമ്മര്‍ താനൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."