കൊവിഡ് മാരക രോഗമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചു; ട്രംപിന് തലവേദനയായി ഒരു പുസ്തകം
വാഷിങ്ടന്‍: നവംബര്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കുരുക്കി ഒരു പുസ്തകം. അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ബോബ് വുഡ്വേഡിന്റെ 'റേജ്' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലാണിപ്പോള്‍ ട്രംപിന്റെ പുതിയ തലവേദന.
കൊവിഡ് മാരക രോഗമെന്ന് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും രോഗം വായുവില്‍ കൂടി പകരുമെന്ന വിവരം ട്രംപ് മറച്ചുവച്ചതായുമാണ് പുസ്തകം പറയുന്നത്. എന്നിട്ടും രോഗം ജലദോഷം പോലെയാണെന്നും പേടിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ട്രംപ് സ്വീകരിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു. പുസ്തകം ഈ മാസം 15ന് പുറത്തുവരും. എന്നാല്‍ ട്രംപ് കള്ളം പറഞ്ഞുവെന്ന ആരോപണത്തെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു.
ട്രംപുമായി നടത്തിയ അഭിമുഖങ്ങളുടെയും പുസ്തകത്തിന്റെ ചില ഏടുകളും വുഡ്വേര്‍ഡ് ചില മാധ്യമങ്ങള്‍ക്കു നല്‍കിയതിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഭീതി സൃഷ്ടിക്കാതിരിക്കാന്‍ മഹാമാരിയുടെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്‌ക്കേണ്ടിവന്നുവെന്ന് വുഡ്വേര്‍ഡിനോട് ട്രംപ് പറഞ്ഞതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."