സൽമാൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണ്‍ സംഭാഷണം നടത്തി
ജിദ്ദ: സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു.
കൊവിഡ് മഹാമാരി കാരണമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ ഇരു നേതാക്കളും ചർച്ച ചെയ്‍തു. ജി20 രാജ്യങ്ങളുടെ കൂട്ടായ്‍മയില്‍ സഊദി അറേബ്യ വഹിക്കുന്ന നേതൃത്വം കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് സഹായകമായതായി നേതാക്കള്‍ വിലയിരുത്തി.
ഇന്ത്യയും സഊദിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ സംതൃപ്‍തി പ്രകടിപ്പിച്ച ഇരു രാഷ്‍ട്ര നേതാക്കളും ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ മേഖലകളെ കുറിച്ചും ചർച്ച ചെയ്യുകയുണ്ടായി. ഈ മേഖലകളെ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്നും വിവിധ സാഹചര്യങ്ങളിൽ പരസ്പരം യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇരു നേതാക്കളും സംസാരിച്ചു.
അതേ സമയം കൊവിഡ് കാലത്ത് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദി നല്‍കുന്ന സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി, സല്‍മാന്‍ രാജാവിന് നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സഊദി ഭരണാധികാരി അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോൺ സംഭാഷണങ്ങൾ നടത്തുകയും സഹകരണം അഭ്യർഥിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."