HOME
DETAILS
MAL
വനിതാ ഹോക്കിയില്‍ ജപ്പാനോട് തോല്‍വി; ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി
backup
August 31 2018 | 15:08 PM
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനെതിരായ ഹോക്കി മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ തോറ്റു. മത്സരത്തില്‍ 2-1നാണ് ഇന്ത്യ ജപ്പാനോട് തോറ്റത്. ആദ്യ പകുതി മത്സരം 1-1ന് പിരിഞ്ഞിരുന്നു. രണ്ടാം പകുതിയിലാണ് ജപ്പാന്‍ വിജയഗോള്‍ നേടിയത്.
തോല്‍വിയോടെ 36 വര്‍ഷത്തിനുശേഷം ഹോക്കിയില്‍ സ്വര്‍ണം നേടുകയെന്ന ലക്ഷ്യവും ഇന്ത്യന്‍ വനിതകള്‍ക്ക് നഷ്ടമായി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യന്‍ താരങ്ങള്‍ ചൈനയെ 1-0ത്തിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."