HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ച് എറണാകുളം സ്വദേശി മരണപ്പെട്ടു
backup
September 10 2020 | 10:09 AM
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരണപ്പെട്ടു. കോതമംഗലം നെല്ലിക്കുഴി സ്വദേശി അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി (63) ആണ് ജിദ്ദയിൽ മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. 24 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 10 വർഷമായി ജിദ്ദയിൽ സഹാറ മെയിന്റനൻസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
അന്നമ്മയാണ് ഭാര്യ. മക്കൾ: വരുൺ ജയിംസ്, വർഷ ബോബൻ. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."