HOME
DETAILS

എലമ്പ്ര സ്‌കൂള്‍: നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

  
backup
July 22 2016 | 00:07 AM

%e0%b4%8e%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95

മഞ്ചേരി: മുനിസിപ്പാലിറ്റിയിലെ എലമ്പ്രയില്‍ എല്‍.പി സ്‌കൂള്‍ വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കു നിര്‍ദേശംനല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനും അതിനുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുമാണ് കമ്മീഷന്‍ ഉത്തരവ്. നടപടികളുടെ പുരോഗതി സംബന്ധിച്ച്  ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
സ്‌കൂള്‍ തുടങ്ങുന്നതിനായി 1985ലാണ് നാട്ടുകാര്‍ ഒരു ഹെക്ടര്‍ സ്ഥലം വാങ്ങിയത്. സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിച്ചാല്‍ കെട്ടിട സൗകര്യം നിര്‍മിച്ചു നല്‍കുമെന്നു നഗരസഭയും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം വാങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനങ്ങള്‍ നല്‍കി. എന്നാല്‍ നിവേദനങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുക മാത്രമാണ് ചെയ്തത്. പ്രശ്‌നത്തില്‍ അന്തിമ പരിപഹാരം കാണാനായി പ്രദേശവാസികള്‍ ബാലാവകാശ കമ്മീഷനില്‍ പരാതിപ്പെട്ടതോടെയാണ് കമ്മീഷന്‍ സിറ്റിംഗ് നടത്തിയത്. കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ശോഭാകോശി, മെമ്പര്‍മാരായ ഗ്ലോറിജോര്‍ജ്, എന്‍.ബാബു എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ മെയ് അഞ്ചിനു എലമ്പ്ര സന്ദര്‍ശിക്കുകയും രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും  മൊഴിയെടുക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് 350 വീടുകളുണ്ടന്നും ഒന്നാം ക്ലാസിലേക്കുള്ള 35 വിദ്യാര്‍ത്ഥികളും രണ്ട്, മൂന്ന് ,നാല് ക്ലാസുകളിലേക്കുള്ള മറ്റു കുട്ടികളും മൂന്നും നാലും കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതെന്നും കമ്മീഷന്‍ കണ്ടത്തി. നാട്ടുകാരില്‍ നിന്നും കൂടുതല്‍ പരാതി സ്വീകരിച്ച കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പ്, മഞ്ചേരി മുനിസിപ്പാലിറ്റി എന്നിവരോട് ഇതു സംബന്ധമായ കൂടുതല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago