സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍മാരുടെ പേരില്‍ വ്യാജ സന്ദേശം
നിലമ്പൂര്‍: സാമ്പത്തികമായി സഹായം ആവശ്യപ്പെട്ട് കോളജ് അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍മാരുടെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍.
കഴിഞ്ഞ ദിവസം തൃശൂര്‍ മിഷന് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് 20000 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടു. സംശയം തോന്നാതിരിക്കാന്‍ അതാത് കോളജ് പ്രിന്‍സിപ്പല്‍മാരുടെ പേരിലാണ് തട്ടിപ്പുസംഘം പുതിയ ഇമെയില്‍ ഉണ്ടാക്കി അധ്യാപകര്‍ക്ക് അയക്കുന്നത്. ഒരു കോളജിലെ പ്രിന്‍സിപ്പലിന്റെ വ്യാജമെയിലില് ആ കോളജിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഗസ്റ്റ് അധ്യാപകര്‍ക്കും വരെ ഇമെയില്‍ അയക്കും.
ആദ്യം ഒന്നു സഹായിക്കാമോ എന്നു ചോദിച്ചാണ് മെയില്‍ വരിക. തിരിച്ച് എന്താണ് ആവശ്യമെന്ന് മെയില്‍ വഴി ചോദിക്കുന്നതോടെ ഒരു പ്രോസ്പെക്റ്റ്സിനു വേണ്ടിയാണെന്നും വളരെ അത്യാവശ്യമായി മീറ്റിങ്ങിലോ, ആശുപ്രതി തിരക്കിലോ ആയതിനാലാണ് താങ്കളോട് സഹായം ചോദിക്കുന്നതെന്നും മറുപടി വരും.ആവശ്യപ്പെടുന്നത് വിവിധ ജില്ലകളിലെ പ്രിന്‍സിപ്പല്‍മാര്‍ സ്ക്രീന്‍ഷോട്ട് സഹിതം പൊലിസിന് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."