മുന്‍ ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ടേണ്‍ബുള്‍ പാര്‍ലമെന്റ് അംഗത്വം രാജിവച്ചു
മെല്‍ബണ്‍: പുറത്താക്കപ്പെട്ട ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പാര്‍ലമെന്റ് അംഗത്വം രാജിവച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ആസ്ത്രേലിയയുടെ 29-ാമത് പ്രധാനമന്ത്രിയായിരുന്ന ടേണ്ബുളിനു സ്ഥാനം നഷ്ടപ്പെട്ടത്. രാജിക്കത്ത് പാര്‍ലമെന്റ് സ്പീക്കര്‍ ടോണി സ്മിത്തിന് കൈമാറി.
മോശം അഭിപ്രായത്തെ തുടര്‍ന്ന് 2010നു ശേഷം സ്വന്തം പാര്‍ട്ടി തന്നെ പുറത്താക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ടേണ്‍ബുള്‍. അതേസമയം, ടേണ്‍ബുളിന്റെ രാജി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ്. ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറല്‍-നാഷനല്‍ സഖ്യസര്‍ക്കാര്‍ ഭരണം നടത്തുന്നത്. ടേണ്‍ബുള്‍ രാജിവച്ച ഒഴിവില്‍ സിഡ്നിയിലെ വെന്റ്വര്‍ത്ത് മണ്ഡലത്തിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് സര്‍ക്കാരിനു നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."