ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റം മരവിപ്പിച്ചിട്ട് 9 മാസം: എച്ച്.എസ്.എസ്.ടി.എ
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി സീനിയര്‍ തസ്തികയിലേക്ക് ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഒന്‍പതു മാസമായി മരവിപ്പിച്ചിരിക്കയാണെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി.
18 വിഷയങ്ങളിലായി 263 ഒഴിവുകളിലേക്കാണ് സീനിയര്‍ അധ്യാപക സ്ഥാനക്കയറ്റം നല്‍കേണ്ടത്. ഇക്കണോമിക്‌സ് 46, ഇംഗ്ലീഷ് 36, പൊളിറ്റിക്കല്‍ സയന്‍സ് 28, മലയാളം 27, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ 21, കെമിസ്ട്രി 20, മാത്തമാറ്റിക്‌സ് 13, ഹിന്ദി 12, ബോട്ടണി 11, സുവോളജി 11, ജോഗ്രഫി 11, ഹിസ്റ്ററി 9, കൊമേഴ്‌സ് 5, സ്റ്റാറ്റിസ്റ്റിക്‌സ് 3, സൈക്കോളജി, ഫിസിക്‌സ്, അറബിക്, തമിഴ് ഒന്നു വീതം തുടങ്ങി വിവിധ വിഷയങ്ങളിലായാണ് ഒഴിവുകള്‍ ഉള്ളത്.
2018 നവംബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ ഒഴിവുള്ള സീനിയര്‍ അധ്യാപക തസ്തികയിലേക്കാണ് ജൂനിയര്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം നടക്കേണ്ടത്. പല അധ്യാപകരും പതിനഞ്ച് വര്‍ഷത്തോളം ജൂനിയര്‍ തസ്തികയില്‍ ജോലി ചെയ്തതിന് ശേഷമാണ് പട്ടികയില്‍ ഇടം നേടിയത്. ഇവരില്‍ പലരും കഴിഞ്ഞ മെയ് മാസത്തില്‍ വിരമിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന കാരണത്താല്‍ 2020 ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന വകുപ്പുതല സ്ഥാനക്കയറ്റം മാറ്റിവയ്ക്കുകയായിരുന്നു. അപാകതകള്‍ പരിഹരിക്കപ്പെട്ടതിനു ശേഷവും സ്ഥാനക്കയറ്റ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരിക്കുകയാണെന്നും ജനുവരി 20 നു മാത്രം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ക്ഷണിച്ച ഹയര്‍ സെക്കഡറി പ്രിന്‍സിപ്പല്‍ പ്രമോഷനായുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി നിയമനം നടത്തുകയുണ്ടായെന്നും എച്ച്.എസ്.എസ്.ടി.എ നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."