ന്യൂസിലന്‍ഡ് ഓപ്പണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം എച്ച്.എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലോക 13-ാം റാങ്കുകാരനായ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ 21-14, 21-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. എതിരാളിക്ക് ഒരവസരവും നല്‍കാതെയായിരുന്നു 37 മിനുട്ട് നീണ്ട@ മത്സരത്തില്‍ പ്രണോയ് ജയം സ്വന്തമാക്കിയത്.
പ്രണോയ് ലോക റാങ്കിങ്ങില്‍ 26-ാം സ്ഥാനത്താണ്. ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് ജപ്പാന്റെ കന്റ സുനേയമയെ നേരിടും. മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീത് രണ്ട@ാം റൗണ്ട@ിലെ തോല്‍വിയോടെ പുറത്തായി. ചൈനീസ് താരം ലിന്‍ ഡാനിനോട് 12-21, 12-21 എന്ന സ്‌കോറിനാണ് പ്രണീത് പരാജയപ്പെട്ടത്. ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമിന്റെ കുതിപ്പും രണ്ടണ്ടാം റൗ@ണ്ടില്‍ അവസാനിച്ചു. മനു അത്രി, സുമീത് റെഡ്ഡി സഖ്യം മലേഷ്യന്‍ സഖ്യത്തോട് 17-21, 19-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞദിവസം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ആദ്യ റൗ@ണ്ടില്‍തന്നെ തോറ്റ്പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."