HOME
DETAILS
MAL
മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ?
backup
May 02 2019 | 20:05 PM
ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് സുപ്രിംകോടതി.
ഇതില്‍ തീരുമാനം ഇന്നറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കി. എല്ലാ വശങ്ങളും ആലോചിച്ച ശേഷമേ തീരുമാനം പറയാവൂ എന്നും കോടതി അറിയിച്ചു.
തൊണ്ടിമുതല്‍ ആണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."