ഒരു മരുന്ന് കൊവിഡിനെതിരേ ഫലപ്രദമെന്ന് തെളിഞ്ഞു: ഡബ്ല്യു.എച്ച്.ഒ മേധാവി
ജനീവ: കൊവിഡ് മഹാമാരിക്കെതിരേ ഒരു ഡെക്സമെത്തസോണ്‍ ഉപയോഗിച്ചുള്ള ചികില്‍സ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗെബ്രിയോസസ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഇത് ഫലപ്രദമാണ്.
എന്നാല്‍ മറ്റുള്ളവ ഫലപ്രദമാണെന്ന് തെളിയേണ്ടതുണ്ട്. വേറെ ചിലതില്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്താകെ 180 വാക്സിനുകളാണ് വികസിപ്പിച്ചുവരുന്നത്. ഇതില്‍ 35 എണ്ണം മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധശേഷി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സഹായിക്കുന്ന മരുന്നാണ് ഡെക്സമെത്തസോണ്‍. ബ്രിട്ടനിലെ ദേശീയ ക്ലിനിക്കല്‍ ട്രയല്‍ റിക്കവറിയില്‍ കൊവിഡ് ബാധിച്ചയാളില്‍ ഈ മരുന്ന് പരീക്ഷിച്ചിരുന്നു. അതോടെ അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഇത് ഫലം ചെയ്യുമെന്നു തെളിഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലനുസരിച്ച് ഇതുപയോഗിച്ചുള്ള ചികില്‍സ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കും. ഓക്സിജന്‍ മാത്രം നല്കാവുന്ന അവസ്ഥയിലുള്ള രോഗികളില്‍ മരണനിരക്ക് അഞ്ചിലൊന്നായി കുറയ്ക്കാനും ഇതുപകരിക്കും.
അതേസമയം ലോകാരോഗ്യ സംഘടന ഔദ്യോഗികമായി ഈ മരുന്ന് ശുപാര്‍ശ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."