പള്ളിയില്‍ നിസ്കാരത്തിന് എത്തിയവര്‍ക്കു നേരെ കാന്തപുരം വിഭാഗത്തിന്റെ അക്രമം
മാവൂര്‍: പള്ളിയില്‍ നിസ്കരിക്കാനെത്തിയവരെ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് അക്രമിച്ചു.
ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് കുഴിയില്‍ പീടിക ജുമാ മസ്ജിദില്‍ ഇന്നലെ രാത്രി ഇശാഅ് നിസ്കരിക്കാനെത്തിയവരെയാണ് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിച്ചത്. നിസ്കരിക്കാന്‍ അനുവദിക്കാതെ പള്ളി പൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു. വിരുന്നംകുഴി സുല്‍ഫിക്കറി(30)നെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുങ്കണ്ടി മുനീര്‍, ആലുങ്കണ്ടി അബ്ദുല്‍ ശരീഫ്, മേലെപൊയിലില് അബ്ദുസലാം, വിരുന്നംകുഴി അബ്ദുല്‍ ലത്തീഫ് ഹാജി, അക്കരത്തൊടി ജമാല്‍, അയ്യപ്പക്കുളങ്ങര മന്‍സൂറലി എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഗമാണ് സുന്നീ പ്രവര്‍ത്തകരെ അക്രമിച്ചത്.
സുല്‍ഫിക്കറിന്റെ കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ പേര്‍ക്ക് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ജൂലൈ 30ന് സമസ്തയുടെ അരയങ്കോട് ഹിദായത്തുല്‍ അനാം മദ്റസയില്‍ കാന്തപുരം വിഭാഗത്തിന്റെ സിലബസ് പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് അതിക്രമിച്ചു കയറി പൊലിസിനെ ഉപയോഗിച്ച് മദ്റസ പൂട്ടിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."