വിദ്യാലയ പരിസരങ്ങളില്‍ ലഹരി മാഫിയകള്‍ സജീവമാകുമ്പോഴും പരിശോധനകള്‍ പേരിലൊതുങ്ങുന്നു
ഒലവക്കോട്: ജില്ലയില്‍ വിദ്യാലയങ്ങല്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സജീവമാകുമ്പോഴും പരിശോധനകള്‍ പേരിലൊതുങ്ങുന്നു. കഞ്ചാവ്, നിരോധിത പുകയിലയുല്‍പ്പന്നങ്ങള്‍, വൈറ്റനര്‍ -കാപ്‌സ്യൂള്‍ രൂപത്തിലുള്ള ലഹരി വസ്തുക്കള്‍ എന്നിവക്കു പുറമെ മെട്രോ നഗരങ്ങളിലെ ഉന്നത വിദ്യാര്‍ത്ഥികള്‍ക്കായി ഹാഷിഷ് പോലുള്ള ലഹരി വസ്തുക്കളുമായി മാഫിയകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
സ്‌കൂള്‍ വിടുന്ന സമയങ്ങളിലും ഇടവേളകളിലുമായാണ് ഇത്തരം സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ സമീപിക്കുന്നത്. ചെറിയ പൊതികളിലാക്കിയാണ് കഞ്ചാവിന്റെ വില്‍പ്പനയെന്നിരിക്ക നിരോധിത പുകയിലയുല്‍പ്പന്നങ്ങള്‍ പ്രത്യേക രീതിയില്‍ പാക്കു ചെയ്താണ് നല്‍കുന്നത്. 5-10 ഗ്രാമിന്റെ പൊതികള്‍ക്ക് 100 -150 രൂപയാണ് മാഫിയകള്‍ ഈടാക്കുന്നത്. വിദ്യാര്‍ത്ഥികളിലെ സ്ഥിരം ഉപഭോക്താക്കള്‍ തന്നെയാണ് മറ്റുള്ളവര്‍ക്കും വിതരണം നടത്തുന്നത്.
വിദ്യാലയങ്ങള്‍ക്കു സമിപത്തെ രഹസ്യ കേന്ദ്രങ്ങളില്‍ വെച്ചാണ് ഇടപാടുകള്‍ നടത്തുന്നതെന്നിരിക്കെ ഇത്തരം മാഫിയകളെ പിടികൂടുക പ്രയാസമാണെന്നാണ് സ്‌കൂളധികൃതര്‍ പറയുന്നത്. കഞ്ചാവിനും നിരോധിത പുകയിലയുല്‍പ്പന്നങ്ങള്‍ക്കു പുറമെ അപസ്മാര രോഗത്തിനുപയോഗിക്കുന്നതും വിപണിയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതുമായ ഗുളികകളും വേദന സംഹാരികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി പകരുന്നതിനായി നല്‍കി വരുന്നുണ്ടെന്നാണ് അറിയുന്നത്. ഇത്തരം ഗുളികകള്‍നേരത്തെ നിരോധിച്ചെങ്കിലും ഡോസേജ് കുറച്ച് വീണ്ടും വിപണിയില്‍ ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കോ ഡോക്ടറുടെ കുറിപ്പോ ഇല്ലാതെ നല്‍കരുതെന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് മുതലെടുത്ത് ഇത്തരം ലഹരി മാഫിയകള്‍ മെഡിക്കല്‍ ഷോപ്പുകാരെ സ്വാധീനിച്ച് വന്‍തോതില്‍ ശേഖരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പന്ന നടത്തുന്നത്. ഇതിനു പുറമെ വൈറ്റ്‌നര്‍ പ്രത്യേകം പശകളില്‍ ചേര്‍ത്ത് ലഹരി നുണയുന്ന രീതികളും വിദ്യാര്‍ത്ഥികള്‍ക്കിയില്‍ കണ്ടുവരുന്നതിനാല്‍ ഇത്തരം ലഹരിക്കായി രഹസ്യ കേന്ദ്രങ്ങളും വിദ്യാലയ പരിസരങ്ങളില്‍ സജീവമാണ്. കഴിച്ചാല്‍ തലച്ചോറിനും വൃക്കകള്‍ക്കും വരെ തകരാറ് സംഭവിക്കുന്ന ഇത്തരം വേദന സംഹാരികള്‍ ഉപയോഗിക്കുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വഭാവങ്ങള്‍ തന്നെ മാറുന്ന സ്ഥിതിയാണ്.
അയല്‍ സംസ്ഥാനമായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും വന്‍തോതിലാണ് ഇത്തരം ലഹരി ഗുളികകള്‍ സംസ്ഥാനത്തേക്ക് ലഹരി മാഫിയകളുടെ കൈകളിലെത്തുന്നത്. ഇത്തരം ഗുളികകള്‍ കടത്തുന്തിലെ ക്യാരിയര്‍മാരായും കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിഫലത്തിനു പുറമെ ആവശ്യത്തിനു ഉപയോഗിക്കാനുള്ള ലഹരി വസ്തുക്കള്‍ ലഭിക്കുമെന്നതാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."