കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം
കല്‍പ്പറ്റ: കര്‍ഷക തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാതെ സര്‍ക്കാര്‍ തൊഴിലാളികളെ ക്രൂശിക്കുകയാണെന്നും ഇതിനെതിരേ സമരരംഗത്തിറങ്ങണമെന്നും കെ.കെ.ടി.എഫ് ജില്ലാ കൗ ണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. വിവാഹത്തിനും പ്രസവത്തിനും നല്കുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണം. ചികിത്സാ ധനസഹായ വര്‍ഷത്തിലൊരിക്കല്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം. 2013 ജൂണ്‍ മുതലുള്ള പ്രസവാനുകൂല്യങ്ങള്‍ക്ക് ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉടനെ വിതരണം ചെയ്യണം. മരണാനന്തര ധനസഹായം 10,000 രൂപയായി വര്‍ധിപ്പിക്കണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സി മുഹമ്മദ് ഇസ്മായില്‍ (പ്രസി), പാറക്ക മമ്മുട്ടി (ജന.സെക്ര), കെ അബ്ദുറഹിമാന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."