സഊദിയിൽ ഇനി എല്ലാ സ്വകാര്യ കമ്പനികളിലും ജോലിക്കാർക്ക് ഡ്രസ് കോഡ്
ജിദ്ദ: സഊദിയിൽ ഇനി എല്ലാ സ്വകാര്യ കമ്പനികളിലും പുരുഷന്മാർക്കും വനിതാ ജോലിക്കാർക്കും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം.
തൊഴിൽ മന്ത്രിയാണ് ഇതു സംബന്ധിച്ചും നിർദ്ദേശം നൽകിയത്
ജീവനക്കാർ അവരുടെ ജോലിസ്ഥലങ്ങളിൽ ഡ്രസ് കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് അഹമ്മദ് അൽ റാജി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നൈതിക ചട്ടങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 38 ന്റെ ആദ്യ ഖണ്ഡികയിൽ വരുത്തിയ ഭേദഗതിയെക്കുറിച്ച് മന്ത്രി പരാമർശിച്ചു.
ഭേദഗതി അനുസരിച്ച്, എല്ലാ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ഡ്രസ് കോഡ് ഉണ്ടായിരിക്കണം, മാന്യമായതും പ്രൊഫഷണലായതും ആയ വസ്ത്രങ്ങൾ ആയിരിക്കണം ജോലിസ്ഥലത്ത് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാപനങ്ങൾ ഈ നിർദ്ദേശങ്ങൾ ജീവനക്കാർക്ക് കാണാവുന്ന തരത്തിൽ സ്ഥാപനത്തിൽ പ്രദര്ശിപ്പിക്കുകയോ അല്ലെങ്കിൽ അതിനെ കുറിച്ച് ജീവനക്കാരെ മറ്റേതെങ്കിലും രീതിയിൽ ബോധവാന്മാരാക്കുകയോ ചെയ്യണം.
അതേ സമയം ഡ്രസ് കോഡ് ലംഘിച്ചാൽ പിഴ ചുമത്താനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."