മധ്യവയസ്‌കന്റെ ദുരൂഹ മരണം കൊലപാതകം: പ്രതി പിടിയില്‍
കല്ലമ്പലം: ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ മധ്യവയസ്‌കനായ മരം കയറ്റ തൊഴിലാളി മടവൂര്‍ പുലിയൂര്‍ക്കോണം വടക്കുംകര ചരുവിള പുത്തന്‍ വീട്ടില്‍ കൈവെട്ട് ബാബു എന്ന് വിളിക്കുന്ന ബാബു (45)നെ താഴെവെട്ടൂരിലുള്ള മത്സ്യ കൂടാരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു.
ഇതുമായി ബന്ധപ്പെട്ടു പ്രതിയായ വെട്ടൂര്‍ ഗ്രാലികുന്ന് സ്വദേശി ഗ്രാലിക്കുന്ന് വീട്ടില്‍ നിസാമുദ്ദീന്‍ (43) നെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: കഴിഞ്ഞ രണ്ടു വര്‍ഷമായി താഴെ വെട്ടൂരില്‍ താമസിച്ചു വരുന്ന ബാബുവിനോടുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായത്. തെങ്ങ് കയറ്റ തൊഴിലാളികൂടിയായ ബാബുവിനെ മാസങ്ങള്‍ക്ക് മുന്‍പ് തേങ്ങയിടുന്നതിനായി നിസാമുദീന്‍ വിളിച്ചിരുന്നു. അന്ന് തേങ്ങ ഇട്ടതുമായി ബന്ധപ്പെട്ടു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കില്‍ വരെ എത്തിയിരുന്നു.
ഇതിന്റെ പക മനസില്‍ സൂക്ഷിച്ചിരുന്ന നിസാമുദീന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ മത്സ്യകൂടാരത്തില്‍ കിടന്നുറങ്ങിയ സാബുവിനെ കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് ഉപയോഗിച്ച് നെറ്റിയിലും തലയിലും അടിച്ച് പരുക്കേല്‍പ്പിക്കുകയും തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു. മരണത്തില്‍ ദുരൂഹത ഉണ്ടായതിനെ തുടര്‍ന്ന് റൂറല്‍ എസ്.പിയുടെയുടെ നിര്‍ദ്ദേശത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍ കുമാര്‍, വര്‍ക്കല സി.ഐ വിനുകുമാര്‍ എസ്.ഐമാരായ പ്രൈജു, ശ്യംജി, വിപിന്‍ കുമാര്‍, പി.ആര്‍.ഒ ജയപ്രകാശ് ഷാഡോ ടീം അംഗങ്ങള്‍ എ.എസ്.ഐമാരായ ബിജു ഹക്ക്, ഫിറോസ്ഖാന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജുകുമാര്‍, റിയാസ്, ജ്യോതിഷ് എന്നിവരുടെ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒറ്റദിവസം തന്നെ അമ്പതോളം പേരില്‍ നിന്ന് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം നിസാമുദീനെ കടപ്പുറത്ത് കണ്ടെന്നും ദിവസം രാവിലെ മുതല്‍ കാണാതായതായും പൊലിസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് പിടികൂടിയ നിസാമുദീനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ വില്ലേജ് ഓഫിസറുടെ സാന്നിധ്യത്തില്‍ നിസാമുദീന്റെ മത്സ്യകൂടാരത്തില്‍ പരിശോധന നടത്തി.
മീന്‍ വലയുടെ അടിയില്‍ നിന്ന് മത്സ്യബന്ധന ഉപകാരണങ്ങള്‍ക്കിടയില്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ പൊലിസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."