അവശ്യ സാധന വിലവര്‍ദ്ധനവിന്റെ ഉത്തരവാദി മോഡി സര്‍ക്കാര്‍: മന്ത്രി തിലോത്തമന്‍
മണ്ണാര്‍ക്കാട്: അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവിന്റെ പ്രധാന ഉത്തരവാധി കേന്ദ്രസര്‍ക്കാര്‍ നിലപാടുകളാണെന്നും, മോഡിയുടെ പ്രസംഗങ്ങളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഇടം നേടാറില്ലെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് കെ.വി ഇബ്രാഹീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിതരണ ശ്യംഖല സുതാര്യമാക്കുമെന്നും, കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ വിപണി നിയന്ത്രിക്കുമെന്നും അഴിമതിയില്ലാതാക്കുമെന്നും അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റമില്ലാതെ പൊതുവിതരണ സമ്പ്രദായം മുന്നോട്ടുകൊണ്ടുപോവുമെന്നും മന്ത്രി പറഞ്ഞു. നിസ്വാര്‍ഥരായ നേതാക്കളെയാണ് ഇന്ന് നാട് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് അനുസ്മരണ പ്രഭാഷണവും, മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ മുഖ്യപ്രഭാഷണവും നടത്തി. പി ശിവദാസന്‍, പി പ്രഭാകരന്‍, പൊറ്റശ്ശേരി മണികണ്ഠന്‍, പാലോട് മണികണ്ഠന്‍, സീമ കൊങ്ങശ്ശേരി, സി.കെ.എ റഹ്മാന്‍, പരമശിവന്‍, രവി, എ.കെ അസീസ്, പ്രശോഭ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."