ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട അപ്പുവിന് കിടപ്പാടമൊരുക്കി പൊലിസ്, വനപാലക സംഘം
കോതമംഗലം: പ്രളയ ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട അപ്പുവിന് കിടപ്പാടമൊരുക്കാന്‍ വനപാലകരും പൊലിസും രംഗത്ത്. പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചതൊട്ടി ഭാഗത്തുള്ള നിര്‍ധനായ പ്ലാതോട്ടത്തില്‍ അപ്പുവിന് താമസ സൗകര്യം ഒരുക്കുവാനാണ് പൊലിസും വനപാലകരും രംഗത്തുവന്നത്. അപ്പുവിന്റെ തകര്‍ന്ന വീട് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നത്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അരുണ്‍ സി നായരുടെ നേതൃത്വത്തില്‍ ഇഞ്ചതൊട്ടി ഫോറസ്റ്റ് സ്റ്റേഷന് ഡപ്യൂട്ടി റേഞ്ചര്‍ ഇന്‍ ചാര്‍ജ് റ്റി.കെ മുഹമ്മത് അഷറഫ്, വനപാലകരായ സജീവന്, കെ.എ ഷക്കീര്‍, വി.എസ് സന്തോഷ്, എന്‍.എസ് സജീവന്, വി.എം നിയാസ്, വി. രതീഷ്, കെ.എസ് രാജീവ് എന്നിവരടങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും കുട്ടംമ്പുഴ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാര്‍, എ.എസ്.ഐ ശരത്ചന്ദ്രന് സിവില്‍ പൊലിസ് ഒഫിസര്‍മാരായ സുനില്‍ മാത്യു, നൗഷാദ്, എല്‍ദോസ് പി.പി., ഷിബു എന്നീ ഉദ്യോസ്ഥരും ചേര്‍ന്നാണ് അപ്പുവിന് താമസ സൗകര്യം പൂര്‍ത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."