പട്ടിത്തറയില്‍ റീ ചാര്‍ജ് കിണറുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആനക്കര: പ്രകൃതി നമുക്കായ് കരുതി വെച്ച് നല്‍കുന്നതാണ് ജലം. ഒരു ജീവാമൃതം പോലെ അതിനെ നാം സ്വീകരിക്കുമ്പോഴും പലപ്പോഴും അതിന്റെ ലഭ്യതയെ കുറിച്ചോ, പ്രാധാന്യത്തെ കുറിച്ചോ നാം ചിന്തിക്കാറില്ല. വേനല്‍ക്കാലം നമുക്ക് ചുട്ടുപൊള്ളൂന്ന, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത നാളുകളുടെ ഭീകരതയാണ് സമ്മാനിക്കുന്നതെങ്കില്‍, മഴക്കാലം ആര്‍ത്തിരമ്പുന്ന ആഹ്ലാദത്തിന്റെ നിമിഷങ്ങളെണ്ണി കടന്നു പോകുന്നു. സംസ്ഥാനത്ത് താമസിക്കുന്ന എഴുപത്തെട്ടു ലക്ഷം കുടുംബങ്ങള്‍ക്കായി അത്ര തന്നെ കിണറുകളൂ മുണ്ടെന്നാണ് കണക്ക്. ഈ കിണറുകളെയാണ് ഭൂരിഭാഗവും കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയില്‍ ഭുരിഭാഗം കിണറുകളും മാര്‍ച്ച് മാസമാവുന്നതോടെ വറ്റി തുടങ്ങുന്നു. അടുത്ത മഴ വരെ വെള്ളം നല്‍കാനാവാതെ പല കിണറുകളും വറ്റിവരളുന്നു. ജലസംരക്ഷണത്തിന്റെ ഭാഗമായി പട്ടിത്തറ ഗ്രാമ പഞ്ചായത്ത് 'കിണറുകള്‍ റീചാര്‍ജ്ജ്' പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നു. അപേക്ഷകര്‍ ജൂലായ് 30 നകം പഞ്ചായത്ത് ഓഫിസില്‍ വെള്ള പേപ്പറില്‍ അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."